‘മുന്‍പൊരിക്കലും ലഭിക്കാത്ത സ്‌നേഹവും പിന്തുണയും’, മലയാള ഇൻഡസ്ട്രിയെ കുറിച്ച് സീരിയൽ താരം

പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലിൽ എത്തുന്നത്.

സ്ഥിരമായി കാണുന്നതില്‍ നിന്നും മാറ്റമുള്ളൊരു നായിക. അതാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ അളകനന്ദ. മാനസി ജോഷിയാണ് നന്ദയായി അഭിനയിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് നന്ദ. കുടുംബത്തിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നന്ദയെ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. 

അമ്മായിഅമ്മപ്പോരിന് പകരം നാസഹോദരന്റെ ഭാര്യയാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ വില്ലത്തികള്‍. സജിത ബേട്ടി അമ്മായിഅമ്മയായി വേഷമിട്ടപ്പോള്‍ മരുമകളെ അവതരിപ്പിക്കുന്നത് മാനസി ജോഷിയാണ്. താരത്തിന്റെ ആദ്യ മലയാള പരമ്പര കൂടിയാണ് ഇത്.

ഇപ്പോഴിതാ ആദ്യത്തെ മലയാള സീരിയലാണിത് എന്നും മുന്‍പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള സ്‌നേഹവും പിന്തുണയുമാണ് മലയാളത്തില്‍ നിന്നും ലഭിക്കുന്നതെന്നായിരുന്നു മാനസി പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുക ആയിരുന്നു താരം. 

“ഇന്‍സ്റ്റഗ്രാമില്‍ കുറേയേറെ ഫാന്‍സ് പേജുകള്‍ കണ്ടിട്ടുണ്ട്. എന്നെ സ്വീകരിച്ചതിന്റെ തെളിവാണല്ലോ അത്. അക്കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്. അഭിനയിക്കാന്‍ അറിയില്ല എന്നുള്ള വിമര്‍ശനങ്ങള്‍ കരിയറിന്റെ തുടക്കകാലത്ത് കേള്‍ക്കേണ്ടി വന്നു. ഒരു ഭാവവും വരാത്ത നിങ്ങളെന്തിനാണ് ഈ മേഖലയിലേക്ക് വന്നതെന്ന് വരെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്”എന്നും മാനസി പറയുന്നു. 

ഡാന്‍സും ഇഷ്ടമാണ് മാനസിക്ക്. ആക്ടിങ്ങിനൊപ്പമായി ഡാന്‍സും കൊണ്ടുപോവുന്നുണ്ട്. സെലിബ്രിറ്റി ഡാന്‍സ് ഷോയിലും താന്‍ പങ്കെടുക്കുന്നുണ്ടെന്നും നടി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മാനസി. സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റുകളിലുണ്ട്. പരമ്പരയില്‍ നോര്‍മല്‍ വസ്ത്ര ധാരണമാണെങ്കിലും മോഡേണ്‍ കോസ്റ്റ്യൂമൂം ചേരുന്നുണ്ട് താരത്തിന്.

അതേസമയം, പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലിൽ എത്തുന്നത്. എംബിബിഎസ് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് നന്ദ. വീട്ടില്‍ നിന്നും ഏഷണിയും പാരകളുമൊക്കെ ഉണ്ടെങ്കിലും നന്ദ ധൈര്യത്തോടെ എല്ലാം നേരിടുകയാണ്. 

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു