ജീത്തു ജോസഫ് – ബേസിൽ ടീമിന്‍റെ നുണക്കുഴി റിലീസ് പ്രഖ്യാപിച്ചു; ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്സ് ഡേ ഔട്ട്‌ എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് “ട്വൽത്ത് മാൻ”, ” കൂമൻ ” എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ്‌. ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്.

ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്.ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ – വിഷ്ണു ശ്യാം, സംഗീതം – ജയ് ഉണ്ണിത്താൻ, എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് – സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് – ലിജു പ്രഭാഷകർ, വി എഫ് എക്സ് – ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ – ആശിർവാദ്,പി ആർ ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, ഡിസൈൻ – യെല്ലോടൂത്ത്.

Related Posts

‘ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, ഒരു കോളിന് അപ്പുറം എന്റെ സഹോദരനാണ് ഷാഫി സാർ ’; സുരാജ് വെഞ്ഞാറമൂട്
  • January 28, 2025

സംവിധായകൻ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ സുരാജ് വെഞ്ഞാറാമൂട്. എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ്…

Continue reading
ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് പോസ്റ്റർ കണ്ടാലറിയാം’; ‘എമ്പുരാനെ’ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • January 28, 2025

പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ. നാളെ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത്…

Continue reading

You Missed

ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

ബോളിവുഡിലെ സംഗീത രാജാക്കന്മാർ ‘ശങ്കർ–എഹ്സാൻ–ലോയ്’ മലയാളത്തിലേക്ക്

കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്

കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്

മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം; ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ

ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍