”നിത്യ‘മേനൻ’ എന്നത് ഞാൻ കണ്ടുപിടിച്ച പേര്, ‘മേനോൻ’ എന്നല്ല അതിനെ വായിക്കേണ്ടത്”; നിത്യ മേനൻ

തന്റെ യഥാർത്ഥ പേര് നിത്യ ‘മേനോൻ’ എന്നല്ലെന്നാണ് നടി നിത്യ മേനൻ. ‘മേനൻ’ എന്നത് താൻ കണ്ടുപിടിച്ച പേരാണെന്നും മേനോൻ എന്നല്ല വായിക്കേണ്ടതെന്നും നിത്യ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. എൻ.എസ്. നിത്യ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയപ്പോൾ മേനൻ എന്നത് മേനോൻ എന്ന് മാധ്യമങ്ങൾ എഴുതുക ആയിരുന്നുവെന്നും നിത്യ പറയുന്നു.

ന്യൂമറോളജി പ്രകാരമാണ് തന്റെ പേരിട്ടത്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യക്ഷരം എടുത്ത് മേനൻ എന്ന വാക്ക് ഉപയോ​ഗിക്കുക ആയിരുന്നു. അമ്മയുടെ പേര് നളിനിയും അച്ഛന്റെ പേര് സുകുമാർ എന്നുമാണ്. എൻ, എസ് എന്നീ അക്ഷരങ്ങൾക്ക് ചേരുന്നത് ‘എൻ എം എൻ എം’ എന്ന് ന്യൂമറോളജി പ്രകാരം കണ്ടെത്തി. അതിനെയാണ് പരിഷ്കരിച്ച് മേനൻ എന്നാക്കി മാറ്റിയതെന്ന് നിത്യ പറയുന്നു.

അയ്യങ്കാർ കുടുംബത്തിലുള്ള ആളാണ് നിത്യയുടെ അച്ഛൻ. അമ്മ മേനോൻ പശ്ചാത്തലത്തിൽ ഉള്ള ആളും. എങ്കിലും ഇരുവരുടെയും ജതി മകളുടെ പേരിൽ വരരുതെന്ന് അവർ ആ​ഗ്രഹിച്ചിരുന്നുവെന്ന് നിത്യ പറയുന്നു.

ബാം​ഗ്ലൂരിൽ സ്ഥിര താമസമാക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും അവിടെ എല്ലാവർക്കും പേര് തന്നെയായിരുന്നു ഇനിഷ്യലിന് പകരം ഉണ്ടായിരുന്നതെന്നും നിത്യ പറയുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന തനിക്ക് പാസ്പോർട്ടിൽ അടക്കം പേരിന്റെ ഇനിഷ്യൽ പൊല്ലാപ്പ് ആയതോടെ താൻ തന്നെ ഒരു പോംവഴി കണ്ടെത്തിയെന്ന് നടി പറയുന്നു.

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി