ചെറു ചിത്രങ്ങൾക്ക് പുറത്തെ മാർക്കറ്റ് തുറന്ന് കൊടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് ” ; ദുൽഖർ സൽമാൻ

പ്രദർശിപ്പിക്കാൻ എടുക്കാൻ ആളില്ലാതെ പോകുന്ന മലയാളത്തിലെ മികച്ച ചെറു ചിത്രങ്ങൾക്കും കേരളത്തിന് പുറത്തെയും, ജിസിസിയിലെയും മാർക്കറ്റ് തുറന്നു കൊടുക്കാൻ വേണ്ടി താൻ ശ്രമിക്കുന്നുണ്ട് എന്ന് ദുൽഖർ സൽമാൻ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച നിർമ്മാതാക്കളുടെ റൗണ്ട് ടേബിൾ ചർച്ചയിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്.

മുൻപ് മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന ഒരുപാട് പരിമിതികളും അതിർത്തികളും ഇപ്പോൾ പതിയെ മാഞ്ഞു തുടങ്ങിയിട്ടുണ്ട്, പണ്ട് തൊട്ടേ ഞങ്ങളുടെ സിനിമകളുടെ മാർക്കറ്റ് കേരളത്തിനുള്ളിലും കുറച്ച് ഗൾഫ് രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. ഉത്തരേന്ത്യയിലൊക്കെയാണെങ്കിൽ വളരെ കുറച്ചു വ്യാപാരം മാത്രമായിരുന്നു. കോവിഡിന്റെ വരവും, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും കാരണം ഇപ്പോൾ എല്ലായിടങ്ങളിലും മലയാള സിനിമകൾ കാണുന്നവരുണ്ട്” ദുൽഖർ സൽമാൻ പറയുന്നു.

ദുൽഖർ സൽമാനും, റാണ ദഗുബട്ടിയും ചേർന്ന് നിർമ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ദുൽഖർ സൽമാനും റാണയും സംസാരിച്ചു. കൂടാതെ വേഫെറർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ നിർമ്മിച്ച സൂപ്പർഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും ചർച്ച നീണ്ടു.

“അന്യഭാഷകളിൽ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ച് വലിയ വിജയം നേടാറുണ്ട്, അത് തിരിച്ചും സംഭവിക്കണം. ഒടിടി അല്ലാതെ വലിയ തിയറ്റർ വിജയങ്ങളും മലയാള സിനിമകൾക്ക് അന്യ സംസഥാനങ്ങളിൽ ഉണ്ടാകണം. അത് മാത്രമല്ല ചെറു ചിത്രങ്ങൾക്ക് കൂടി അത്തരം മാർക്കറ്റ് തുറന്നു കൊടുക്കാൻ സഹായിക്കണം എന്നുണ്ട് എനിക്ക്” ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും