ലോക കീരിടം നിലനിര്‍ത്താന്‍ മെസിപ്പട വീണ്ടും; പൗലോ ഡിബാല സ്‌ക്വാഡിലില്ല

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിനെ ഇത്തവണയും നയിക്കുന്നത് സാക്ഷാല്‍ ലയണ്‍ മെസി തന്നെയാണ്. ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ ഖത്തറിലെ പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച എതാണ്ട് എല്ലാ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ 32 കാരനായ അറ്റാക്കര്‍ പൗലോ ഡിബാലക്ക് ഇത്തവണ ടീമിലിടം കിട്ടിയില്ല.

2022 ഖത്തര്‍ ലോക കപ്പ് സ്വന്തമാക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരിക്കും അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലെ ലോക കപ്പ് വേദികളിലിറങ്ങുക. ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി തന്നെയാണ് അര്‍ജന്റീനയുടെയും ഇത്തവണത്തെ ലോക കപ്പിലെയും ശ്രദ്ധാകേന്ദ്രം. നീലപ്പടയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട താരത്തിന്റെ പ്രകടനങ്ങളെ ആശ്രയിച്ചു തന്നെയായിരിക്കും ഇത്തവണയും അര്‍ജന്റീനയുടെ മുന്നേറ്റം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായിരുന്നു മെസ്സിയുടെ പ്രകടനം. എംബാപെ നയിച്ച ഫ്രാന്‍സിനെതിരായ കലാശപ്പോരില്‍ ഇരട്ടഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. 26 കാരനായ യുവതാരം ജൂലിയന്‍ അല്‍വാരസ്, 28 കാരനായ ലൗട്ടാറോ മാര്‍ട്ടിനസ്, 25 കാരനായ തിയാഗോ അല്‍മാഡ, 21 കാരനായ നിക്കോളാസ് പാസ് എന്നിവരും മെസിയെ കൂടാതെ മുന്നേറ്റനിരയിലുണ്ട്.

ലോകകപ്പിനുള്ള അര്‍ജന്റീന ടീം. താരങ്ങളുടെ ക്ലബ്ബുകള്‍ ബ്രാക്കറ്റില്‍

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല), ജെറോനിമോ റുല്ലി (മാഴ്‌സെല്ലി), ജുവാന്‍ മുസോ (അത്‌ലറ്റിക്കോ മാഡ്രിഡ്).

പ്രതിരോധം: ഗോണ്‍സാലോ മോണ്ടിയല്‍ (റിവര്‍ പ്ലേറ്റ്), നഹുവല്‍ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), നിക്കോളാസ് ഒട്ടാമെണ്ടി (ബെന്‍ഫിക്ക), ലിയോനാര്‍ഡോ ബലെര്‍ഡി (ഒളിംപിക്യൂ മാര്‍സെല്ലി), ക്രിസ്റ്റിയന്‍ റൊമേറോ (ടോട്ടനം ഹോട്‌സ്പര്‍), ഫാക്കുണ്ടോ മെഡീന (മാര്‍സെല്ലി), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോണ്‍).

മധ്യനിര: ലിയാന്‍ഡ്രോ പാരെഡ്‌സ് (ബോക്ക ജൂനിയേഴ്‌സ്), റോഡ്രിഗോ ഡി പോള്‍ (ഇന്റര്‍ മിയാമി), എക്‌സിക്വല്‍ പാലാസിയോസ് (ബയര്‍ ലവര്‍കുസെന്‍), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി), അലക്‌സിസ് മാക്അലിസ്റ്റര്‍ (ലിവര്‍പൂള്‍), ജിയോവാനി ലോ സെല്‍സോ (റിയല്‍ ബെറ്റിസ്), വലെന്റീന്‍ ബാര്‍കോ (സ്ട്രാസ്ബര്‍ഗ്).

മുന്നേറ്റനിര: ലയണല്‍ മെസ്സി (ഇന്റര്‍ മിയാമി), നിക്കോളാസ് പാസ് (കോമോ), തിയാഗോ അല്‍മാഡ (അത്‌ലറ്റിക്കോ മാഡ്രിഡ്), നിക്കോളാസ് ഗോണ്‍സാലസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), ജൂലിയന്‍ അല്‍വാരസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), ജിയൂലിയാനോ സിമിയോണ്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), ലോട്ടറോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ജോസ് മാനുവല്‍ ലോപസ് (പാല്‍മിറെസ്).

Related Posts

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
  • June 23, 2026

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

Continue reading
‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
  • June 19, 2026

പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം