തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയും വര്‍ധിച്ചു. 

ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,000 രൂപയായി. ഗ്രാമിന് 13,875 രൂപ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുക. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.

രാജ്യാന്തരതലത്തിലും സ്വര്‍ണവില ഇടിവില്‍ തന്നെയാണ്. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം
  • April 29, 2026

കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം. കൊച്ചി താജ് വിവാന്തയില്‍ നടന്ന നാലാമത് കെ.എം.എ ഗ്രീന്‍ പാംസ് സസ്‌റ്റൈനബിലിറ്റി ഉച്ചകോടിയില്‍ പ്രോഡക്ട്‌സ് വിഭാഗത്തിലാണ്…

Continue reading
അക്ഷയ തൃതീയയ്ക്ക് തൊട്ടടുത്ത് നില്‍ക്കേ കുതിച്ച് പൊന്ന്; ഇന്നത്തെ വിലയറിയാം
  • April 18, 2026

അക്ഷയ തൃതീയ അടുത്തിരിക്കെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയും ഇന്ന് കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,240 രൂപയായി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

MVD പിഴചുമത്തി, തുടർ നടപടി വേണ്ട; ടോമിന്‍ ജെ. തച്ചങ്കരി നക്ഷത്ര ചിഹ്നം വച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്ന് പൊലീസ്

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല