ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം. കൊച്ചി താജ് വിവാന്തയില്‍ നടന്ന നാലാമത് കെ.എം.എ ഗ്രീന്‍ പാംസ് സസ്‌റ്റൈനബിലിറ്റി ഉച്ചകോടിയില്‍ പ്രോഡക്ട്‌സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്‌കാരം ലഭിച്ചത്. ചില്‍ട്ടന്‍ റഫ്രിജറേഷന്‍ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ പി.ജി. ചില്‍ പ്രകാശ്, ഡയറക്ടര്‍ വിവേക് ചില്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 

അധിക ഊര്‍ജ്ജമോ മറ്റ് ഹീറ്റിംഗ് യൂണിറ്റുകളോ ഇല്ലാതെ തന്നെ എസിയില്‍ നിന്നുള്ള താപം ഉപയോഗിച്ച് ചൂടുവെള്ളം ലഭ്യമാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേകത. കോഴിക്കോട് എന്‍.ഐ.ടി, മദ്രാസ് ഐ.ഐ.ടി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇതിന്റെ കാര്യക്ഷമത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സാധാരണ എസികളെ അപേക്ഷിച്ച് 62 ശതമാനം വൈദ്യുതി ലാഭിക്കാന്‍ ഈ ഡ്യുവല്‍ പര്‍പ്പസ് എസിയിലൂടെ സാധിക്കും. കൂടാതെ, ആഗോളതാപന സാധ്യതയില്‍ 53 ശതമാനവും അന്തരീക്ഷ താപനില വര്‍ദ്ധനവില്‍ 21 ശതമാനവും കുറവ് വരുത്താനും ഇതിന് കഴിയും. നേരത്തെ ഈ ഉല്‍പ്പന്നത്തിന് സി.ഐ.ഐ നല്‍കുന്ന ‘ഇക്കോ ലേബല്‍’ പദവിയും ലഭിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം കടുത്ത വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍, ഊര്‍ജ്ജ സംരക്ഷണത്തിനായുള്ള തങ്ങളുടെ നിരന്തര പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് എം.ഡി പി.ജി. ചില്‍ പ്രകാശ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ലാഭം നല്‍കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പ്രാധാന്യം നല്‍കുന്ന നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.എ ഈ സമ്മിറ്റും അവാര്‍ഡുകളും സംഘടിപ്പിക്കുന്നത്.

Related Posts

ഇന്നത്തെ ഭാഗ്യനമ്പര്‍ ആർക്ക്? കാരുണ്യ പ്ലസ് KN-640 ഫലം ഇന്ന്
  • September 10, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 640 ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച്…

Continue reading
ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം
  • September 9, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DO 546236 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം.…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്