വിമാനം 35000 അടിയ ഉയരത്തിൽ, ഫസ്റ്റ് ക്ലാസിൽ നിന്ന് ക്യാബിനുള്ളിൽ പുക പടർന്നു,

35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു

ഓകലഹോമ: 35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിയെ ഫസ്റ്റ് ക്ലാസിൽ നിന്ന് പുക.  യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തി വിമാനം. അമേരിക്കയിലെ ഒകലഹോമയിലാണ് സംഭവം. ടെക്സാസിലേക്ക് പുറപ്പെട്ട വിമാനമാണ് ക്യാബിനുള്ളിൽ പുക കണ്ടതിന് പിന്നാലെ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. അമേരിക്കൻ എയർലൈനിന്റെ 1733 വിമാനമാണ് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്. മിൽവാക്കി മിച്ചൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 108 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. 

35000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വിമാന ജീവനക്കാർ ക്യാബിനുള്ളിൽ പുക ശ്രദ്ധിക്കുന്നത്. ഫസ്റ്റ് ക്ലാസിനുള്ളിൽ നിന്ന് പുകയുടെ രൂക്ഷ ഗന്ധം ക്യാബിനുള്ളിൽ പടർന്നതോടെ വിമാനം വഴി തിരിച്ച് വിട്ട് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വരികയായിരുന്നു. പുകവലിച്ചതിന് ശേഷം ഇയാൾ യാത്രക്കാരെ ശല്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടത്തിയതോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുമതിയില്ലെന്നിരിക്കെയായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരന്റെ നടപടി. സീറ്റിലിരുന്നുള്ള പുക വലി ചോദ്യം ചെയ്ത എയർ ഹോസ്റ്റസിനേയും യാത്രക്കാരൻ കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. സഹയാത്രക്കാർ ഇടപെട്ടതോടെയാണ് പരിക്കേൽക്കാതെ എയർ ഹോസ്റ്റസ് രക്ഷപ്പെട്ടത്. 

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും തക്ക സമയത്തെ വിമാന ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും അമേരിക്കൻ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഒകലഹോമയിലെ തുൾസ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിലേറെ തുൾസ വിമാനത്താവളത്തിൽ പാർക്ക് ചെയ്തതിന് ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്. ഈ വർഷം ആദ്യത്തിലും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഹണിമൂൺ ആഘോഷിക്കാൻ പുറപ്പെട്ട ദമ്പതികളിലെ വരൻ പുകവലിക്കുകയും പൈലറ്റിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രക്കിടെഇത്തരം സംഭവങ്ങൾ പതിവാകുന്നതായാണ് കണക്കുകൾ വിശദമാക്കുന്നത്. 2021ന് ശേഷം മാത്രം ആറായിരം കേസുകളാണ് ഇത്തരത്തിൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024ൽ വെറും 9 മാസത്തിനുള്ളിൽ 649 സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായിട്ടുള്ളത്. 

  • Related Posts

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
    • January 15, 2025

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ…

    Continue reading
    അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
    • January 15, 2025

    സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…