അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണം; ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് താലിബാന്‍

അഫ്ഗാനിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ബിസിനസുകാര്‍ക്കും വിസ അനുവദിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി താലിബാന്‍. ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ ആദ്യത്തെ ഉന്നതതല യോഗത്തിനുശേഷമാണ് താലിബാന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കണമെന്ന അപേക്ഷ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്ക് മുന്നില്‍ വച്ചതായി അഫ്ഗാനിസ്താന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി എക്‌സിലൂടെ അറിയിച്ചു. (Grant visa to Afghan students Taliban urge India)

നിലവില്‍ അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി താലിബാന്‍ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി ഇുതവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനില്‍ നിന്നുള്ള വിസ അപേക്ഷകള്‍ സുരക്ഷാ ഭീഷണിയായിട്ടാണ് നിലവില്‍ ഇന്ത്യ കണക്കാക്കുന്നത്. മൂന്നാമതായി അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് കോണ്‍സുലേറ്റോ കാബുളില്‍ ഇന്ത്യന്‍ എം ബസിയോ ഇല്ല. എന്നാല്‍ ഈ നയങ്ങളില്‍ കുറച്ചുകൂടി അയവുവരുത്തി വിസ കുറച്ചുകൂടി എളുപ്പത്തില്‍ ലഭ്യമാക്കണമെന്നാണ് താലിബാന്റെ ആവശ്യം.ഇന്ത്യയിലേക്കെത്തുന്ന അഫ്ഗാനികളില്‍ നിന്ന് ഒരു ഭീഷണിയുമുണ്ടാകില്ലെന്ന് ഇന്ത്യയ്ക്ക് താലിബാന്‍ പ്രതിനിധികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 2021 ഓഗസ്റ്റില്‍ രാജ്യം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം അഫ്ഗാനികള്‍ക്ക് വിസ നല്‍കുന്നതില്‍ ഇന്ത്യ വളരെ കര്‍ശനമായിരുന്നു. താലിബാന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കുമോ എന്നത് അതീവ നിര്‍ണായകമാണ്.

Related Posts

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
  • July 4, 2026

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ്…

Continue reading
ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്
  • July 4, 2026

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ അദാനി VD സതീശൻ ബന്ധം എന്ന് കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ