ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച, 6 വിക്കറ്റുകൾ നഷ്‌ടം, പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം. ഋഷഭ് പന്ത് 40 റൺസ് എടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഢി പൂജ്യത്തിന് പുറത്ത്. സ്കോട്ട് ബോളണ്ടിന് നാല് വിക്കറ്റ് ലഭിച്ചു. നിലവിൽ 125/ 6 എന്ന നിലയിലാണ് ഇന്ത്യ.

ഇത്തവണയും പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വച്ച്, സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എട്ട് ഇന്നിങ്സിൽ ഏഴ് തവണയും കോലി പുറത്തായത് ഈ രീയിയിലാണ്. പരമ്പരയില്‍ നാലാം തവണയാണ് ബോളണ്ട് കോലിയെ പുറത്താക്കുന്നത്.

നേരത്തെ, കോലിക്ക്17(69) പുറമെ യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) റിഷഭ് പന്ത്(40) നിതീഷ് കുമാർ റെഡ്ഢി(0) എന്നിവർ പുറത്തായി. ആദ്യ സെഷനില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്.

രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരുക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു.

Related Posts

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍
  • July 4, 2026

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം…

Continue reading
വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി