മുഖ്യമന്ത്രിയുടെ സനാതനധര്‍മ്മ പരാമര്‍ശം: വെല്ലുവിളിയുമായി ബിജെപി; പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി.തീവ്ര നിലപാടുകാരുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം സനാതന ധര്‍മ്മ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി

സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും സനാതനധര്‍മ്മത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത ബിജെപി ചര്‍ച്ചകള്‍ ദേശീയതലത്തില്‍ വരെ എത്തിച്ചു.വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന,ഹിന്ദു വിശ്വാസത്തെയും സനാതനധര്‍മ്മത്തെയും അവഹേളിക്കുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനെവാല വിമര്‍ശിച്ചു.

മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പൂനെവാല വെല്ലുവിളിച്ചു. വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് കെപിസിസി അധ്യക്ഷന്റെ പിന്തുണ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയും പ്രധാനമന്ത്രി അടക്കം രംഗത്തുവരികയും ചെയ്തിരുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി