സുകൃതത്തിലെ രവിശങ്കറിനെപ്പോലെ മരണത്തില്‍ നിന്ന് മടങ്ങി വന്നു; എം ടി മദ്യപാനം നിര്‍ത്തിയ കഥ

മരണത്തില്‍ നിന്ന് മടങ്ങി വന്ന രവിശങ്കര്‍, എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം ( 1994 ) എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. എംടിയുടെ ആത്മാംശമുള്ള കഥാപാത്രം. രവിശങ്കറിനെ പോലെ മരണത്തിന്റെ വായില്‍ നിന്ന് തിരിച്ചുവന്ന അനുഭവം എംടിക്കുമുണ്ട്. മദ്യപാനമാണ് കാരണം. സൗഹൃദസദസുകളില്‍ കളിയായി തുടങ്ങിയ ശീലം 20 വര്‍ഷക്കാലം എംടിയെ ഭരിച്ചു. അതിന്റെ നേര്‍ സാക്ഷ്യമായി ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയതിങ്ങനെ – അക്കാലത്ത് ഞെട്ടിക്കുന്നതായിരുന്നു എം ടിയുടെ മദ്യപാനം. ജോലിയില്ലാത്ത ദിവസങ്ങളില്‍ അതിരാവിലെ തുടങ്ങി ഒരു കുപ്പി തീര്‍ക്കും.

ഒടുവില്‍ അമിത മദ്യപാനം കാരണം കരള്‍ രോഗം വന്ന് മരണത്തെ മുഖാമുഖം കണ്ടു എം ടി. രവിശങ്കറിനെപ്പോലെ തന്റെ ആസന്ന മരണത്തിനായി കാത്തിരുന്ന് വിധിയോട് സന്ധിചെയ്തിരുന്നുകാണും എം ടിയും. ചിത്രത്തില്‍ ഒരു രംഗമുണ്ട്. പത്ര പ്രവര്‍ത്തകനായ രവിശങ്കറിന് സ്വന്തം മരണവാര്‍ത്തയുടെ ഒരു പകര്‍പ്പ് ഓഫീസില്‍ നിന്ന് വായിക്കാന്‍ കിട്ടുന്നു. ഇത് എംടിയുടെ സ്വന്തം അനുഭവമാണ്. ഇനി കുടിച്ചാല്‍ മരണം ഉറപ്പ് എന്ന ഡോക്ടറുടെ മുന്നറിയിപ്പ് അംഗീകരിച്ച എം ടി ഡിസ്ചാര്‍ജായ ശേഷം ആ ശീലം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് മദ്യം കൊണ്ട് തന്റെ സാഹിത്യത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 1994-ല്‍ കോഴിക്കോട് സുരക്ഷ ചികിത്സാകേന്ദ്രം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. മദ്യപിച്ച് ഒരു കത്തെഴുതാന്‍ പോലും തനിക്ക് സാധിച്ചിട്ടില്ലെന്നും ശാരീരികമായും മാനസികമായും മദ്യം തന്നെ തളര്‍ത്തിയെന്നും എം ടി അന്ന് സമ്മതിച്ചു.

കുടിച്ചാല്‍ എഴുതാന്‍ പറ്റില്ലെന്ന് പിന്നെയും പലതവണ എം ടി ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യനെ ചീത്തയാക്കാനല്ലാതെ ഒന്നിനും മദ്യത്തിന് കഴിയില്ലെന്നും സമയവും പണവും ഇത് നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു വച്ചു. തന്റെ ജീവിതാനുഭവത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓരോന്നും.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്