തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ  പദ്ധതി പ്രതിസന്ധി അടിച്ചേൽപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി എംബിരാജൈഷ് പറഞ്ഞു.കേന്ദ്ര സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും ഇല്ല.അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്.അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്.സാമ്പത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ട്.സാമ്പത്തിക വർഷത്തിന്‍റെ  അവസാനത്തിലാണ് തുക അനുവദിച്ചത്.സാമ്പത്തിക വർഷാവസാനം ബില്ലുകൾ മാറാനായില്ല.1015 കോടി ബില്ലുകൾ ക്യൂവിലേക്ക് മാറ്റിയിരുന്നു.വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കുറവ് വരുത്താതിരിക്കാൻ ശ്രദ്ധിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാറിന് ആത്മാർത്ഥ സമീപനമാണുള്ളത്.വിഹിതത്തിൽ കുറവ് വരുത്താതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.പതിനാലാം ധനകാര്യ കമ്മീഷന്‍റെ ഗ്രാൻഡ് കേന്ദ്രം പിടിച്ചുവച്ചു.24 നഗരസഭകൾക്ക്  ചില്ലി കാശ് ഗ്രാൻഡ് അനുവദിച്ചില്ല.നടപ്പു സാമ്പത്തിക വർഷത്തിന്‍റെ  ആദ്യം തന്നെ 3887 കോടി തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചു.ടി.സിദ്ധിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു

കഴിഞ്ഞ,വർഷത്തെ പദ്ധതികള്‍ മുടങ്ങി ഈ വർഷവും നടക്കില്ല എന്ന അവസ്ഥയാണെന്ന് ടി.സിദ്ദിഖ് പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ട്രഷറിയിൽ പണമിടപാട് നിർത്തിവച്ചതിന്‍റെ  പിറ്റേദിവസം പണം അനുവദിച്ചു.പിന്നെ എങ്ങനെയാണ് പണം ചെലവാക്കാൻ കഴിയുന്നത്.സർക്കാരിന്‍റെ  പരിപാടികൾക്ക് പണം നല്‍കുന്ന കറവ പശുക്കളായി തദ്ദേശസ്ഥാപനങ്ങൾ മാറി.നവകേരള സദസ്സിനുവേണ്ടി പണം പിരിച്ചു.പാല് തന്ന തദ്ദേശസ്ഥാപനങ്ങളെ കൊല്ലാൻ നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

  • Related Posts

    ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി
    • May 1, 2026

    ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി…

    Continue reading
    മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്
    • April 30, 2026

    മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

    ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

    ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

    ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

    വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

    വരുന്ന നാല് ദിവസം മഴ ശക്തമാകും, ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്, മെയ് മാസത്തിൽ കൂടുതൽ മഴ ലഭിക്കും

    ‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

    ‘ഗ്യാസ് വില വർധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിന്നു, ജനദ്രോഹ നടപടി കേന്ദ്രം പിൻവലിക്കണം’; കെ സി വേണുഗോപാൽ

    ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

    ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

    പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

    പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ