25 കിലോമീറ്റർ മൈലേജ്, പവർഫുൾ പെർഫോമെൻസ്; പുതിയ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം കാമ്രി പുറത്തിറക്കി ടൊയോട്ട


പവർഫുൾ പെർഫോമെൻസ്, മികവുറ്റ സ്റ്റൈൽ, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് ആഡംബര സെഡാൻ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ടൊയോട്ടയുടെ ഫിഫ്ത്ത് ജനറേഷൻ ഹൈബ്രിഡ് ടെക്നോളജിയും ഉയർന്ന ശേഷിയുള്ള ലിഥിയം – അയൺ ബാറ്ററിയും ചേർന്ന് ബെസ്റ്റ് ഇൻ ക്ലാസ് ഇന്ധനക്ഷമതയായ 25.49 കിലോമീറ്റർ/ലിറ്റർ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിൻ പവറിന്റെയും സുഗമമായ ഡ്രൈവിങ്ങ് അനുഭവത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക

ഏറ്റവും പുതിയ ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (ടിഎസ്എസ് 3.0), 9 എസ്ആർഎസ് എയർബാഗുകൾ (ഫ്രണ്ട് ഡ്രൈവറും പാസഞ്ചറും, ഫ്രണ്ട് സൈഡ്, റിയർ സൈഡ്, കർട്ടൻ ഷീൽഡ്, ഡ്രൈവറുടെ കാൽമുട്ടിന്റെ ഭാഗം), എന്നിവ ഡ്രൈവർക്കും സഹ യാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ബംപറും ഉയർന്നതും വീതിയുള്ളതുമായ ലോവർ ഗ്രില്ലും ഒരു പുതിയ ബോൾഡ് ലുക്കാണ് വാഹനത്തിന് നൽകുന്നത്.

ഡാറ്റാ കമ്മ്യൂണിക്കേഷൻ മൊഡ്യൂൾ (ഡിസിഎം), റിമോട്ട് എസി പാക്കേജ്, വിനോദവും ആപ്പുകളും അടങ്ങിയ 12.3 ഇഞ്ച് മൾട്ടിമീഡിയ ഉൾപ്പെടുന്ന കട്ടിങ്ങ് എഡ്ജ് ടെലിമാറ്റിക്സും ഉജ്വലമായ ഗ്രാഫിക്സും മികച്ച ഡിസ്പ്ലേ നിലവാരവും നൽകുന്ന ഒരു പൂർണ ഗ്രാഫിക് മീറ്റർ 12.3 ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ (എംഐഡി)യും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ 48 ലക്ഷം എക്സ് ഷോറൂം വിലയിൽ പുതിയ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് വാഹനം ലഭ്യമാണ്.

പുതിയ 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിൻ, ട്രാൻസ്മിഷൻ-ഇ-സിവിടി (ഇലക്ട്രോണിക് – കണ്ടിന്യൂസ്ലി വേരിയബിൾ ട്രാൻസ്മിഷൻ) സ്പോർട്സ്, ഇക്കോ, സാധാരണ ഡ്രൈവിങ്ങ് മോഡുകൾ, മാനുവൽ ഡ്രൈവ് പോലെയുള്ള ഫീലിങ്ങിനായി 10 സ്പീഡ് സീക്വൻഷ്യൽ ഷിഫ്റ്റ് മോഡ്, ഫിഫ്ത്ത് ജനറേഷൻ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം, നൂതനവും ഭാരം കുറഞ്ഞതുമായ ലിഥിയം അയൺ ബാറ്ററി, ഒപ്റ്റിമൽ ട്രൂൺഡ് മാക്പെർസൺ സ്ടർട്ട് സസ്പെൻഷനും (Fr) മൾട്ടിലിങ്ക് ടൈപ്പും (Rr) തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

‘കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്ന സർക്കാർ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്’

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്