പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ സർവ്വകലാശാല അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് അധികൃതരുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പൊലീസിൽ പുതിയ പരാതി നൽകി അമ്മു സജീവിന്റെ കുടുംബം. സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അമ്മുവിൻ്റെ പിതാവ് സജീവാണ് പത്തനംതിട്ട ഡി.വൈ എസ് പി ക്ക് പരാതി കൈമാറിയത്. അധ്യാപകൻ്റെ സാന്നിധ്യത്തിൽ സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നും അധ്യാപകൻ കൗൺസിലിംഗ് അല്ല പകരം കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയിൽ കുടുംബം പറഞ്ഞു.

ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.

Related Posts

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ
  • June 29, 2026

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ…

Continue reading
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
  • June 29, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി