ജിമ്മിൽ ദാരുണ മരണം; ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു

കെട്ടിത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജിമ്മിൽ നിന്ന് ബാലൻസ് തെറ്റി താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. ട്രെഡ്‍മില്ലിൽ നിന്നാണ് യുവതി പിന്നിലേക്ക് വീണത്. പിന്നിലുണ്ടായിരുന്ന ജനൽ തുറന്നു കിടക്കുകയായിരുന്നതിനാൽ അതിലൂടെ കെട്ടിടത്തിന്റെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇന്തോനേഷ്യയിൽ ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 22 വയസുകാരിയായ യുവതിയാണ് മരിച്ചത്. ട്രെഡ്‍മില്ലിൽ ഓടുന്നതിനിടെ മുഖം തുടയ്ക്കാൻ ടവ്വൽ എടുക്കുമ്പോഴാണ് പെട്ടെന്ന് ബാലൻസ് തെറ്റി പിന്നിലേക്ക് വീണത്. തൊട്ടുപിന്നിലുണ്ടായിരുന്ന ജനലിലൂടെ യുവതി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ജനലിന്റെ ഫ്രെയിമിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്ന് നിലയുടെ ഉയരത്തിൽ നിന്ന് താഴേക്ക് വീണതിനാൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണ കാരണമായതെന്ന് പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ട് പറയുന്നു.

ഒരു യുവാവിനൊപ്പമാണ് യുവതി ജിമ്മിലെത്തിയത്. തുടർന്ന് അര മണിക്കൂറോളം വ്യായാമം ചെയ്തു. ഒപ്പമെത്തിയ യുവാവ് ഈ സമയം രണ്ടാം നിലയിലെ ജിമ്മിലായിരുന്നു. ട്രെഡ്‍മില്ലും പിന്നിലെ ജനലും തമ്മിൽ 60 സെന്റീമീറ്റർ മാത്രം അകലമാണ് ഉണ്ടായിരുന്നതെന്നും അപകടകരമായ രീതിയിലാണ് ട്രെഡ്‍മിൽ ജിമ്മിനുള്ളിൽ സജ്ജീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജനലുകൾ തുറക്കരുതെന്ന് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടായിരുന്നെങ്കിലും അവയിൽ പലതും ഇളകിപ്പോയിരുന്നു. ജനലുകൾ അടയ്ക്കണമെന്ന് ട്രെയിനർമാരോട് നിർദേശിച്ചിരുന്നതായാണ് ജിം ഉടമയുടെ വാദം. യുവതിക്ക് അപകടമുണ്ടായ സമയം ട്രെയിന‌ർ വിശ്രമിക്കുകയായിരുന്നത്രെ. 

അപകടത്തെ തുടർന്ന് ജിം മൂന്ന് ദിവസത്തേക്ക് അടച്ചു. ജിം നടത്തിപ്പുകാരുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. ഇവർക്ക് നൽകിയ പെർമിറ്റ് പുനഃപരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് സാക്ഷികളായവരെയും പൊലീസ് ചോദ്യം ചെയ്തു. വിദഗ്ധ അഭിപ്രായങ്ങളും തേടുന്നുണ്ട്. അതേസമയം ജിമ്മുകളിലെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. 

  • Related Posts

    ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ജുംക സെൽഫി വൈറലാകുന്നു,ഒപ്പം ചോദ്യങ്ങളും; മെലോണിക്കാരാകും ജുംക സമ്മാനിച്ചത്?
    • April 25, 2026

    ശൈത്യകാല ഫാഷൻ വസ്ത്രം- ചാർക്കോളും ബീജും കോമ്പോ, നല്ല ഹെയർ സ്റ്റൈൽ ഇതൊക്കെയുണ്ടെങ്കിലും കാണുന്നയാളുടെ നോട്ടം പോകുന്നത് മെലോണിയുടെ കാതുകളിലേക്കാണ്. വെസ്റ്റേൺ ഡ്രസിനൊപ്പം ചേർച്ച തോന്നാത്ത തരത്തിൽ ഒരു ഫ്യൂഷൻ പോലെ നമ്മുടെ ഇന്ത്യൻ ജുംക. സാധാരണ സ്റ്റൈലിസ്റ്റുകളൊന്നും ബ്ലേസിയറിനൊപ്പം ജുംക…

    Continue reading
    മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്
    • April 24, 2026

    ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അവസ്ഥയെപ്പറ്റി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മുജ്തബ ഖമനയിയുടെ മുഖം ഗുരുതരമായി പൊള്ളിയെന്നും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നേക്കാമെന്നും ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുണ്ടുകളിലെ ക്ഷതം ഗുരുതരമാണെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം

    അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം

    പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

    പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

    ‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

    ‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

    ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

    ചില്‍ട്ടന്‍ റഫ്രിജറേഷന്റെ ‘ഡ്യുവല്‍ പര്‍പ്പസ് എസി’ക്ക് കെ.എം.എ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ പുരസ്‌കാരം

    തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

    തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം

    6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

    6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു