ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ കേസിന് താത്പര്യമില്ല; നടി സുപ്രിംകോടതിയില്‍; വിമര്‍ശിച്ച് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ നടിയ്‌ക്കെതിരെ ഡബ്ല്യുസിസി. നടിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കുന്നതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞതിനാല്‍ പ്രമുഖ നടിയുടെ വാദങ്ങള്‍ അപ്രസക്തമാണെന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. പഠന വിഷയമെന്ന നിലയ്ക്ക് മാത്രമാണ് താന്‍ ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയതെന്നും കേസിലെ തുടര്‍നടപടികള്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും ഹര്‍ജി നല്‍കിയ നടി വിശദീകരിച്ചിരുന്നു. (WCC against actress plea against SIT case in Hema committee report)

കേസുമായി മുന്നോട്ടുപോകാനില്ലെന്ന് താന്‍ മൊഴി കൊടുക്കുന്ന വേളയില്‍ തന്നെ പറഞ്ഞിരുന്നെന്നാണ് പ്രമുഖ നടിയുടെ വിശദീകരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പ്രത്യേക അന്വേഷണ സംഘം നടപടിയെടുക്കുന്നത് മനോവിഷമമുണ്ടാക്കുന്നു. പൊലീസിന്റെ തുടര്‍ നടപടികള്‍ക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.

തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ പോലും അന്വേഷണസംഘം ബുദ്ധിമുട്ടിക്കുന്നുവെന്നാണ് നടി പറയുന്നത്. തനിക്ക് നേരിട്ടത് ഒറ്റപ്പെട്ട സംഭവം മാത്രമായതിനാലും അതില്‍ താന്‍ ആസൂത്രണം സംശയിക്കാത്തതിനാലുമാണ് കേസ് വേണ്ടെന്ന് പറഞ്ഞതെന്ന് നടി പറയുന്നു. ഇത് കരുതിക്കൂട്ടി തനിക്കെതിരെ ചെയ്ത കാര്യമായിരുന്നുവെങ്കില്‍ കേസുമായി മുന്നോട്ടുപോകാന്‍ പറഞ്ഞേനെ. അന്വേഷണസംഘം ബന്ധപ്പെട്ടപ്പോഴും കേസ് വേണ്ടെന്ന് താന്‍ പറഞ്ഞതാണെന്നും സിനിമാ മേഖല മെച്ചപ്പെടാനുള്ള പഠന വിഷയമായി കണ്ടാണ് തന്റെ അനുഭവം ഹേമ കമ്മിറ്റി മുന്‍പാകെ പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി