ഇറ്റലിയിലെ ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി സാറ ഫനേരോ

ഇറ്റലിയിലെ ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി സാറ ഫനേരോ. തീവ്രവലതുപക്ഷ സ്ഥാനാർത്ഥിയെ അമ്പരപ്പിച്ചാണ് ഇടതുപക്ഷ അനുഭാവിയായ സാറയുടെ ജയം. ഈ ഇറ്റാലിയൻ നഗരത്തിൽ 60 ശതമാനം വോട്ടുകൾ നേടിയാണ് ആദ്യമായി ഒരു സ്ത്രീ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. എതിർ പക്ഷത്തുണ്ടായിരുന്ന സ്ഥാനാർത്ഥിക്ക് 39 ശതമാനം വോട്ടുകളാണ് നേടാനായത്. ഇവിടെ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളാണ് ഇടതുപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് നേടാനായത്. 

ഫ്ലോറൻസിന്റെ മേയറാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സാറ പ്രതികരിച്ചത്. മുത്തച്ഛൻ പിയറോ ബർഗെല്ലിനിക്കാണ് സാറ തന്റെ വിജയം സമർപ്പിച്ചിരിക്കുന്നത്. 1966 ലെ പ്രളയ കാലത്തെ ഫ്ലോറൻസ് മേയറായിരുന്നു സാറയുടെ മുത്തച്ഛൻ. പ്രളയത്തിൽ സാരമായ കേടുപാടുകളുണ്ടായ നഗരത്തെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ പിയറോ നടത്തിയ പ്രയത്നങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

ഡെമോക്രാറ്റിക് പാർട്ടിയുടെ തുടർച്ചയായ നേട്ടങ്ങളുടെ പിന്നാലെയാണ് സാറയുടെ വിജയവും. ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു വോട്ടെടുപ്പ് നടന്നത്. സാറയുടെ വിജയത്തോടെ ഫ്ലോറൻസ് ഇടതുപക്ഷ പാർട്ടി നിലനിർത്തുകയാണ് ചെയ്തത്. ഫ്ലോറൻസ് കൂടാതെ ബെർഗാമോ, ലൊബാർഡ്, ബാരി. പഗ്ലിയ എന്നിവിടങ്ങളും ഇടതു പക്ഷം അധികാരം നിലനിർത്തി.

ഇതുകൂടാതെ ഇടതുപക്ഷ സഖ്യം കാഗ്ലിയാരി, സാർഡിനിയൻ കാപിറ്റൽ, പെരുഗിയ എന്നിവിടങ്ങളിലും അധികാരത്തിലെത്തി. തീവ്ര വലതുപക്ഷ അനുഭാവിയായ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സഖ്യത്തിൽ നിന്ന് ഉമ്പ്രിയയും ഇടത് സഖ്യം നേടിയെടുത്തു. യൂറോപ്യൻ പാർലമെന്റിൽ വലത് സഖ്യം നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ഇറ്റലിയിലെ ഇടത് പാർട്ടികളുടെ നേട്ടമെന്നതാണ് ശ്രദ്ധേയം.

  • Related Posts

    നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
    • August 13, 2026

    ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

    Continue reading
    കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു
    • August 13, 2026

    വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്…

    Continue reading

    You Missed

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

    സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

    സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

    ‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

    ‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

    ‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

    ‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

    എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

    എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’