മുനമ്പം വിഷയത്തിൽ സമരസമിതിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചർച്ച; ആരെയും കുടിയൊഴുപ്പിക്കില്ലെന്ന ഉറപ്പുനൽകും

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന ഉദ്ദേശം. സമരക്കാർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് ജുഡീഷ്യൽ കമ്മീഷൻ പഠനം നടത്തുന്നതെന്ന് മുഖ്യമന്ത്രി സമരസമിതിയെ അറിയിക്കും. പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും.

മുനമ്പത്തെ തദ്ദേശീയരായ ആളുകളുടെ ആശങ്കയും മുഖ്യമന്ത്രി കേൾക്കും. ഇന്നലെ നടന്ന ഉന്നതല യോഗത്തിലെ മറ്റ് തീരുമാനങ്ങളും സമരക്കാരെ അറിയിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് ഓൺലൈനായി ആണ് സമരസമിതിയുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച.

മുനമ്പത്ത് പ്രശ്ന പരിഹാരത്തിനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷൻ എന്ന ആശയം മുന്നോട്ട് വെച്ചത്. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ളതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരിശോധനയിൽ വരിക. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. കൈവശ അവകാശമുള്ള ഒരാളെയും മുനമ്പത്ത് നിന്ന് ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

Related Posts

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading
പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും
  • June 29, 2026

പി എസ് സി നിയമന വിവാദം പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. റാങ്ക് പട്ടിക പരിഷ്കരിക്കും. മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും,നടന്നിട്ടുള്ളത് അട്ടിമറിയാണോ പിഴവാണോ എന്ന സംശയത്തിലാണ് അധികൃതർ. സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

വയനാട് കളക്ടറേറ്റ് ഭരണം നിയന്ത്രിക്കുന്നത് എൻജിഒ? ; അസോസിയേഷൻറെ ആവശ്യപ്രകാരം റവന്യൂ സെക്ഷനുകളിൽ ഫയൽ കൈമാറ്റത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

വയനാട് കളക്ടറേറ്റ് ഭരണം നിയന്ത്രിക്കുന്നത് എൻജിഒ? ; അസോസിയേഷൻറെ ആവശ്യപ്രകാരം റവന്യൂ സെക്ഷനുകളിൽ ഫയൽ കൈമാറ്റത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

സത്യം തെളിയും..ചെമ്പ് പാളിയായതുകൊണ്ട് തന്നെയാണ് അങ്ങനെ എഴുതിയത്‌”; ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുരാരി ബാബു

സത്യം തെളിയും..ചെമ്പ് പാളിയായതുകൊണ്ട് തന്നെയാണ് അങ്ങനെ എഴുതിയത്‌”; ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുരാരി ബാബു

ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം

ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം