പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ആരോഗ്യ സര്‍വ്വകലാശാക്കാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.കോളേജ് അധികൃതരുടെ മൊഴി പത്തനംതിട്ട പോലീസ് രേഖപ്പെടുത്തി. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതആരോപിച്ചു. എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

അമ്മു സജീവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് എബിവിപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. കുട്ടികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍സലാം പറഞ്ഞു. ആത്മഹത്യ ചെയ്യത്തക്ക വിഷയങ്ങളൊന്നും കുട്ടികള്‍ക്കിടയില്‍ ഇല്ലെന്ന് ക്ലാസ് ടീച്ചര്‍ സമിതാ ഖാന്‍ പ്രതികരിച്ചു.

അമ്മുവിന്റെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ സര്‍വകലാശാല സംഭവത്തില്‍ അന്വേഷണം നടത്തണം. അതേ സമയം അമ്മുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പത്തനംതിട്ട പോലീസ് കോളേജിലെത്തി അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി. മരണം ആത്മഹത്യ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മുവിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Related Posts

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
  • March 14, 2026

വയനാട്ടില്‍ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം. വെള്ളമുണ്ടയിലെ ബുക്ക് ഇന്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. പാര്‍സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയില്‍ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം. യുവാവ് ഹോട്ടല്‍ ജീവനക്കാരെ തല്ലുകളും അസഭ്യം പറയുകയും മേശയും കസേരകളും എറിഞ്ഞ് തകര്‍ക്കുകയും…

Continue reading
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
  • March 14, 2026

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും. സമ്മതപത്ര നോട്ടീസ് പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്ന് കാരണം കാണിക്കല്‍ നോട്ടീസിന് ഇന്നലെ ശിവപ്രസാദ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍