നാലുവയസ്സുകാരനെ സ്പൂൺ ചൂടാക്കി പൊളിച്ചു; പണം എടുത്തെന്ന് ആരോപിച്ച് അമ്മയുടെ ക്രൂരത

നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം. കൊല്ലം കല്ലുംതാഴം സ്വദേശിയായ നാല് വയസ്സുകാരനെ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. പണം എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറത്ത് എത്തിച്ചത്.

ചൈൽഡ് ലൈനിൻ്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കിളികൊല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അംഗനവാടിയിലേക്ക് പോകുന്നതിനിടെ മിഠായി വാങ്ങനായി പണം എടുത്തതിനാണ് കുട്ടിയെ അമ്മ ഉപദ്രവിച്ചത്. പൊള്ളൽ മുറിവായി മാറിയതോടെയാണ് കുട്ടിയും അമ്മയും താമസിക്കുന്നതിന് സമീപം ജോലി ചെയ്യുന്ന കശുവണ്ടി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുട്ടിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പണം എടുത്തതിന്റെ ദേഷ്യൽ ചെയ്തതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയ്ക്ക് ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാൽ മുറിവ് വലുതാണ്. കാലിലെ ഒരു ഭാഗം പൂർണമായി പൊള്ളിയിട്ടുണ്ട്.

ജെജെ ആക്ട് പ്രകാരവും കുട്ടികൾക്കെതിരെയുള്ള അതിക്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ സംരക്ഷണാവകാശം ചൈൽഡ് ലൈനിന് കൈമാറുംമെന്ന് പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശം അനുസരിച്ചായിരിക്കും മറ്റ് നടപടികൾ. നേരത്തെ ഇവരുടെ മൂത്ത മകൾ അമ്മയുടെ ക്രൂര പീഡനത്തെ തുടർന്ന് അതിഥി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അമ്മയ്ക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് മൂത്ത കുട്ടി പറഞ്ഞതായി നാട്ടുകാർ പറയുന്നു.

Related Posts

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…
  • July 2, 2026

സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. ഒന്നര പതിറ്റാണ്ടിനുശേഷവും ശ്രുതിമധുര ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാളി ഹൃദയങ്ങളില്‍ ഇന്നും നിത്യഹരിതസാന്നിധ്യമായി ജീവിക്കുന്നു. (music director mg radhakrishnan death anniversary) ലളിതസുന്ദരമായിരുന്നു എം ജി…

Continue reading
മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത
  • July 2, 2026

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓഹരി കൈമാറ്റത്തിൽ നിലപാട് മാറ്റി സിപിഐഎം മുഖപത്രം ദേശാഭിമാനി. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്നാണ് ഇന്നത്തെ പത്രത്തിലെ ഒന്നാം പേജ് വാർത്ത. ഓഹരി കൈമാറ്റം കരാർ ലംഘിച്ചെന്നും സിപിഐഎം മുഖപത്രം. വിദേശനിക്ഷേപം വന്നത് എൽഡിഎഫിന്റെ ദീർഘവീക്ഷണത്തിന്റെ ഫലം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത

മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി; അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല, രാമനെ വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നു; അരവിന്ദ് കെജ്രിവാൾ

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി; അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല, രാമനെ വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നു; അരവിന്ദ് കെജ്രിവാൾ

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും