ചേലക്കര ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു

ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ പത്തിന് വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യും.

മുഖ്യമന്ത്രിയെ എത്തിച്ചുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽഡിഎഫ് നീക്കം. അതേസമയം യുഡിഎഫ് ക്യാമ്പ് ആകട്ടെ കുടുംബയോഗങ്ങളിൽ വേരുറപ്പിക്കുകയാണ്. കെ സി വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയിൽ നടപ്പാക്കിയ കുടുംബ യോഗത്തിന്റെ മാതൃകയാണ് ചേലക്കരയിൽ പരീക്ഷിക്കുന്നത്. ബിജെപിയും കോർണർ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാർഥികൾ. വയനാടും പാലക്കാടും സിറ്റിംഗ് സീറ്റുകളാണ്. എന്നാൽ ചേലക്കരയിലെ വിജയം രാഷ്ട്രീയ മുന്നേറ്റത്തിന് സഹായിക്കുമെന്ന വിലയിരുത്തലാണ് യുഡിഎഫിന്. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ വിജയത്തിനായി മന്ത്രിമാരാണ് സജീവമായി മണ്ഡലത്തിലുള്ളത്.

Related Posts

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്
  • May 22, 2026

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി 68 കാരിയായ വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് വത്സലയുടെ ആരോപണം. ഒരു വർഷമായി ശരീരത്തിൽ കുടുങ്ങിയ സൂചി, പുറത്തെടുക്കാനായി കഴിഞ്ഞ ദിവസം…

Continue reading
പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ
  • May 22, 2026

പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഡൽഹിയിലേക്ക് പോകും. എംഎൽഎമാരായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്

കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

സൗഹൃദപരമായി മുന്നോട്ടുപോകും: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് മന്ത്രി

സൗഹൃദപരമായി മുന്നോട്ടുപോകും: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് മന്ത്രി

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം