കത്തിക്കയറി സഞ്ജു; അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. 47 പന്തിലാണ് സെഞ്ചുറി നേട്ടം. അന്താരാഷ്ട്ര ട്വന്റി20 യിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി. തുടർച്ചയായ രണ്ട് ട്വന്റി 20 നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും ഇനി സഞ്ജുവിന് സ്വന്തം. 50 പന്തിൽ 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ സഞ്ജു ആകെ നേടിയത് 107 റൺസ്.

ഹൈദരാബാദില്‍ കഴിഞ്ഞ മാസം 12-ന് ബംഗ്ലാദേശിനെതിരേ തകർത്തടിച്ച സഞ്ജു മിന്നൽ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ക്രീസിലെത്തിയത്. രണ്ടാം ഓവര്‍ മുതല്‍ കത്തിക്കയറിയ സഞ്ജു 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 107 റണ്‍സ് നേടിയ സഞ്ജുവിനെ ഒടുവില്‍ നകാബയോംസിയുടെ പന്തില്‍ ക്രിസ്റ്റിയന്‍ സ്റ്റബസ്സ് പിടികൂടുകയായിരുന്നു. സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സഞ്ജു-സൂര്യ സഖ്യം 76 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ സമ്പൂർണ തോൽവി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.

ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എൻകബയോംസി പീറ്റർ.

ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി