‘ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും’: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.

ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

Related Posts

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ
  • March 18, 2026

കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം. ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളതെന്നും ഷാഫി…

Continue reading
കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്
  • March 18, 2026

കോൺഗ്രസിൽ സമവായം. കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ധനലക്ഷ്മി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു; വിയോജിപ്പ് പരസ്യമാക്കി അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബിനാ റഷീദും

സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ, ഉദുമയിൽ ബി പി പ്രദീപ് കുമാർ; പിന്തുണച്ചത് ഷാഫി പറമ്പിൽ: കാസർഗോഡ് DCCയിൽ പൊട്ടിത്തെറി