ഹേമ കമ്മിറ്റി റിപ്പോർട്ട്; സാംസ്‌കാരിക വകുപ്പ് വെട്ടിയ വിവരങ്ങൾ പുറത്ത് വരും

സാംസ്‌കാരിക വകുപ്പ് വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരും. റിപ്പോർട്ടിന്റെ പൂർണ രൂപം വിവരാവകാശ കമ്മീഷൻ പരിശോധിക്കുന്നു. വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ സാംസ്കാരിക വകുപ്പ് ഓഫീസർ ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. 112 ഖ​ണ്ഡി​ക​ക​ളാണ് സാം​സ്കാ​രി​ക വ​കുപ്പ് ഒഴിവാക്കിയത്.

11 ഖ​ണ്ഡി​ക​ക​ൾ ഒഴിവാക്കിയ കാര്യം അപേക്ഷകരെ അറിയിക്കാതിരുന്നത് പിഴവ് എന്ന് വിവരാവകാശ കമ്മിഷൻ. സാംസ്കാരിക വകുപ്പ് ഓഫീസറുടെ മാപ്പ് അംഗീകരിച്ചിട്ടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ എ അബ്ദുൽ ഹക്കീം ട്വന്റിഫോറിനോട് പറഞ്ഞു. ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്കാരിക വകുപ്പുമായി വീണ്ടും ചർച്ച നടത്തും. ഇതിനുശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടുകളിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാമന്ന് ഡോ എ അബ്ദുൽ ഹക്കീം പറഞ്ഞു.

അപേക്ഷകരെ അറിയിക്കാതെ റിപ്പോർട്ടിലെ 97 മുതൽ 107 വരെയുള്ള ഖണ്ഡികകളും 49 മുതൽ 53 വരെയുള്ള പേജുകളുമാണ് ഒഴിവാക്കിയത്. 295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകിയിരുന്നു. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതിനെതിരെ പരാതി ഉയർന്നു. തുടർന്നാണ് വിവരാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

Related Posts

‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • May 23, 2026

വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. കെ എം ഷാജിക്കെതിരെ മന്ത്രിയായി അധികാരമേറ്റയുടനെയാണ് വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപ പരാമർശവുമായി പൊലീസ്…

Continue reading
‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്
  • May 23, 2026

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ. തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനം. യോഗ്യരായ പലരും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

വിഷു ബംബറിന്റെ ഒന്നാം സമ്മാനം കരുനാഗപള്ളിയിൽ വിറ്റ ‌ടിക്കറ്റിന്

വിഷു ബംബറിന്റെ ഒന്നാം സമ്മാനം കരുനാഗപള്ളിയിൽ വിറ്റ ‌ടിക്കറ്റിന്

5 ദിവസം കൂടി മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

5 ദിവസം കൂടി മഴ തുടരും, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്