ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരാം; ഭാവിതാരങ്ങളെ തേടി ജംഷഡ്പൂര്‍ എഫ്‌സി

ടാറ്റ ഫുട്‌ബോള്‍ അക്കാദമി അവരുടെ ഭാവിതാരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ആണ് സെലക്ഷന്‍ ട്രെയല്‍ സംഘടിപ്പിക്കുന്നത്. അക്കാദമിയില്‍ കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര്‍ എഫ്‌സിയുടെ ജൂനിയര്‍ ടീമിലേക്ക് എത്തിപ്പെടാനുള്ള അവസരവും ഉണ്ട്. 2011 ജനുവരി ഒന്നിനും 2012 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഈ മാസം 31 വരെ www.fcjamshedpur.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷക്കൊപ്പം ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നല്‍കണം. ഓപ്പണ്‍ ട്രയല്‍സിലൂടെയായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പോടെ താമസിച്ച് പരിശീലനം നടത്താനുള്ള അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി താരങ്ങള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സിയുടെ യൂത്ത് ടീമുകളില്‍ കളിക്കാനുള്ള അവസരം ലഭിക്കും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് ജാര്‍ഖണ്ഡിനെയും രാജ്യത്തെയും പ്രതിനിധീകരിച്ച് കളിക്കാനുള്ള അവസരം ലഭിക്കും. താരങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം ഉള്‍പ്പെടെയുള്ളവ ടാറ്റ അക്കാദമിയായിരിക്കും നല്‍കുക.
1987-ല്‍ സ്ഥാപിതമായ ടാറ്റ ഫുട്‌ബോള്‍ അക്കാദമി (ടി.എഫ്.എ) രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രഫഷനല്‍ ഫുട്‌ബോളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രണയ് ഹാല്‍ഡര്‍, ഉദാന്ത സിംഗ്, സുബ്രതാ പോള്‍, നോയല്‍ വില്‍സണ്‍, റോബിന്‍ സിംഗ്, നാരായണ്‍ ദാസ്, കാള്‍ട്ടണ്‍ ചാപ്മാന്‍, റെനെഡി സിംഗ്, മഹേഷ് ഗാവ്ലി എന്നീ താരങ്ങള്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി വഴി എത്തിയവരാണ്.

Related Posts

പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കും
  • May 18, 2026

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ…

Continue reading
കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും
  • May 16, 2026

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ലീഗിന് 5 മന്ത്രിസ്ഥാനം നൽകും. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ ധാരണ ഉണ്ടാകും. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നൽകാൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും; സ്ഥിരീകരിച്ച് മുരളീധരന്‍

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും; സ്ഥിരീകരിച്ച് മുരളീധരന്‍

പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കും

പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കും

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല