മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിലാണ് സുരേഷ് ഗോപി ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രം റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബർ 27 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. കേസെടുത്ത നടക്കാവ് പൊലീസ് IPC 354 വകുപ്പ് ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു.

Related Posts

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ
  • April 4, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. NDA യോടുള്ള ഈ സ്നേഹം…

Continue reading
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച
  • April 4, 2026

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

‘തനിക്കെതിരെതിരെ 3 ആരോപണങ്ങൾ ഉയർത്തി അതെല്ലാം നുണയാണ്’; ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്