കണ്ണാടിക്കലിന്‍റെ മകൻ, പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം അർജുനുണ്ടായിരുന്നു മുന്നിൽ’: കണ്ണീരോടെ നാട്ടുകാർ

കണ്ണാടിക്കലിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അർജുനെന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ തന്നെയെത്തിയ നാട്ടുകാർ പറയുന്നു.

കോഴിക്കോട്: കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ. ഒരുപാട് സൌഹൃദങ്ങളുണ്ടായിരുന്ന, ആ ഗ്രാമത്തിനാകെ പരിചിതനായ ആളാണ് അർജുൻ. ഇതുപോലൊരു സങ്കടം വേറെയില്ലെന്നും എല്ലാ കാര്യത്തിനും അർജുൻ ഉണ്ടാകുമായിരുന്നു മുമ്പിലെന്നും നാട്ടുകാർ പറയുന്നു.

70 ദിവസത്തിലേറെയായി ആ ഗ്രാമമാകെ സങ്കടത്തിലായിരുന്നു. ഞങ്ങൾക്ക് ഇത്രയും സങ്കടമുണ്ടെങ്കിൽ ആ കുടുംബത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്നും അവർക്ക് സമാധാനം കൊടുക്കണേയെന്നാണ് പ്രാർത്ഥനയെന്നും അയൽവാസികൾ പറഞ്ഞു. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സഹായ സന്നദ്ധനായി മുൻനിരയിലുണ്ടായിരുന്നു അർജുൻ. ഗ്രാമത്തിൽ എല്ലാ വർഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്നം നേരിടുമ്പോൾ ലോറിയിൽ വെള്ളമെത്തിക്കാൻ അർജുൻ മുന്നിലുണ്ടാകുമായിരുന്നു. ലോറിയിൽ പോവാത്ത സമയത്തൊക്കെ നാട്ടിലെ ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നു. കണ്ണാടിക്കലിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അർജുനെന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ തന്നെയെത്തിയ നാട്ടുകാർ പറയുന്നു. 

അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നും ഇത്രയും ദിവസം കരുതിയെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു. നാട്ടുകാർക്ക് സഹോദരനോ മകനോ ഒക്കെയായിരുന്നു അർജുനെന്ന് പറയുമ്പോൾ, ഒരുനോക്ക് കാണാൻ വീടിന് മുന്നിലെത്തിയ സ്ത്രീകളുടെ കണ്ണ് നിറഞ്ഞു. 

അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നപ്പോൾ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിലാപയാത്ര നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ട് വിലാപയാത്ര കണ്ണാടിക്കലില്‍ എത്തും. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കും. പിന്നീട് നാട്ടുകാർക്ക് ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

  • Related Posts

    പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ
    • May 15, 2026

    മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ…

    Continue reading
    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
    • May 15, 2026

    പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

    Continue reading

    You Missed

    മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

    മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

    ‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

    ‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

    വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

    വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

    ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

    ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

    അനുനയ ഫോർമുല എന്ത്? രമേശ് ചെന്നിത്തല-വി ഡി സതീശൻ കൂടിക്കാഴ്ച

    അനുനയ ഫോർമുല എന്ത്? രമേശ് ചെന്നിത്തല-വി ഡി സതീശൻ കൂടിക്കാഴ്ച

    ‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വി​ഭ്യാസ മന്ത്രി

    ‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വി​ഭ്യാസ മന്ത്രി