വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിടിച്ച് ഗ്രാമീൺ ബാങ്ക്

കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. 

കോഴിക്കോട് : വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനത്തിൽ  കയ്യിട്ടുവാരി ബാങ്ക്. ഉരുൾപൊട്ടലിൽ വരുമാന മാർഗമായ കട നഷ്ടമായ സിജോ തോമസിൽ നിന്ന് ഗ്രാമീൺ ബാങ്ക് 15000 രൂപ പിടിച്ചു. വരുമാനം നിലച്ചതോടെ ഒരാൾ സഹായ ധനമായി നൽകിയ പണമാണ് ഗ്രാമീൺ ബാങ്ക് പിടിച്ചതെന്ന് സിജോ പറയുന്നു. കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടിൽ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീൺ ബാങ്കിൽ സിജോ തോമസിന് ലോൺ ഉണ്ടായിരുന്നു. ലോൺ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്. വിലങ്ങാട് സിജോ നടത്തിയിരുന്നത് ഫ്രോസൺ മീറ്റ് സ്റ്റാൾ പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. ഇതോടെ വരുമാനം നിലച്ച് പ്രതിസന്ധിയിലായിപ്പോയ കുടുംബത്തിന്റെ പണമാണ് ബാങ്ക് പിടിച്ചത്. 

കഴിഞ്ഞ ദിവസം ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോളുടെ അക്കൌണ്ടിൽ നിന്നും ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചിരുന്നു. സർക്കാരിൽ നിന്നും കിട്ടിയ അടിയന്തിര ധനസഹായം അക്കൌണ്ടിൽ വന്നതിന് പിന്നാലെയാണ് പണം പിടിച്ചത്. എല്ലാം നഷ്ടപ്പെട്ട് വയനാട്ടിലെ ക്യാമ്പുകളിൽ കഴിയുന്നവരോടുളള ബാങ്കിന്റെ ക്രൂരത ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വന്നതിന് പിന്നാലെ ബാങ്ക് പണം തിരികെ നൽകി. 

  • Related Posts

    ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്
    • March 7, 2026

    ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട്…

    Continue reading
    മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി
    • March 7, 2026

    ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. (music director bombay ravi death anniversary) ആത്മാവു തൊട്ട…

    Continue reading

    You Missed

    ‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ

    ‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ

    ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

    ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

    അടിസ്ഥാന ശമ്പളം 40,000 ആക്കണം, അത് നേടിയെടുക്കും വരെ സമര തുടരും; യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

    അടിസ്ഥാന ശമ്പളം 40,000 ആക്കണം, അത് നേടിയെടുക്കും വരെ സമര തുടരും; യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

    ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

    ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

    സംഘർഷഭരിതം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി