അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്


അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 90-ലധികം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളിന് സമീപത്തെ ഒരു സംഭരണശാലയിലാണ് ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നതായി താലിബാന്‍ മിനിസ്ട്രി വകതാവ് പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ അസദാബാദ് ജില്ലയുടെ പ്രാന്തപ്രദേശമായ അന്തര്‍സറിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഖനന കമ്പനികളുടെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രമുണ്ടെന്ന വിവരം അപകടത്തിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. സംഭരണശാലയിലുണ്ടായ അനാസ്ഥ മൂലമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരുടെ നില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല. എങ്കിലും പരിക്കേറ്റവരില്‍ 15 പേര്‍ ആശുപത്രിയില്‍ തുടരുന്നുണ്ടെന്നും മറ്റുള്ളവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നും വിവരമുണ്ട്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കുനാര്‍ പ്രവിശ്യാ പോലീസ് ആസ്ഥാന വക്താവ് ഫരീദ് ദെഹ്ഖാന്‍ അറിയിച്ചു. അതേ സമയം കൃത്യമായ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്ന കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓഗസ്റ്റില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഒരു സ്‌കൂള്‍ സമുച്ചയത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 9-നും 14-നും ഇടയില്‍ പ്രായമുള്ള 40-ലധികം കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.

Related Posts

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു
  • November 27, 2026

016- യുവേഫ യൂറോയില്‍ ഐസ് ലാന്‍ഡിനെ പ്രതിനിധീകരിച്ച ഗോള്‍കീപ്പര്‍ക്ക് അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് യൂറോയില്‍ ഇംഗ്ലീഷ് സംഘത്തെ പരാജയപ്പെടുത്തിയ ഐസ് ലാന്‍ഡ് ടീമിലെ ഗോള്‍ കീപ്പറായിരുന്ന ഇംഗ്വര്‍ ജോണ്‍സണ്‍ (37) ആണ് മരിച്ചത്.…

Continue reading
ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
  • November 27, 2026

മാഞ്ചസ്റ്റര്‍ സിറ്റിയിലെ വേഗക്കാരനും ‘ഗോളടി യന്ത്ര’വുമായ നോര്‍വെ താരം ഏര്‍ലിങ്ങ് ഹാളണ്ട് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് ഓണ്‍ലൈന്‍ മാധ്യമമായ ‘എല്‍ നാഷണല്‍’ റിപ്പോര്‍ട്ട് പ്രകാരം 26 കാരനായ സിറ്റി സ്‌ട്രൈക്കര്‍ 2027 ലെ വേനല്‍ക്കാലത്ത് ക്ലബ് വിടാന്‍ ആലോചിക്കുന്നതായി…

Continue reading

You Missed

അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത