മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി


കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ ഡി.ഐ.ജിക്ക് പരാതി നൽകിയത്. നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ‘ചോരയ്ക്ക് ചോര’ എന്ന് പ്രസംഗിച്ചതായി വ്യാജമായി പ്രചരിപ്പിച്ച് കുറ്റകൃത്യം നടത്തിയെന്ന് ആരോപിച്ച് ആണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്.

യു.ഡി.എഫ് പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, ‘ചോരയ്ക്ക് ചോര’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിൽ സ്പർദ്ധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയ എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരെയും വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ ഹാൻഡിലുകൾക്കെതിരെയും BNS സെക്ഷൻ 353, 356, IT ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. യഥാർത്ഥ പ്രസംഗ വീഡിയോ, മാധ്യമ വാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Related Posts

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ
  • November 28, 2026

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറോളം ആയി മഴ പെയ്യുകയാണ്. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും നേരിയതോ മിതമോ ആയ മഴക്കേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നു.…

Continue reading
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും
  • November 28, 2026

ഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ. ഹൈക്കമാൻഡ് വിളിച്ച യോഗം ഡൽഹയിൽ നടക്കും. VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും. മണ്ഡല പുനർനിർണയ ബിൽ ചർച്ചകൾക്കാണ് മുഖ്യമന്ത്രിമാരെ വിളിപ്പിച്ചത്. വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി…

Continue reading

You Missed

അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു; 99 പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു: എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും

കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ; VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്‌വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

സ്വകാര്യ- വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് സർക്കാർ; സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി നൽകും

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത

കെ സുധാകരൻ വിദേശത്ത്; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അവ്യക്തത