രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും

അമരാവതി: രാത്രി പതിനൊന്ന് മണിയോടെ ആന്ധ്ര നെല്ലൂരില്‍ കരതൊടും. കാറ്റിന് നൂറ് മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിന് സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴമുന്നറിയിപ്പ്. ആന്ധ്രാപ്രദേശിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. 11 വിമാനങ്ങളാണ് റദ്ദാക്കിയത്. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തമിഴ്‌നാടിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. വൈദ്യുത തകരാറുകള്‍ പരിഹരി്ക്കാന്‍ ആളുകളും ഉപകരണങ്ങളും വേണമെന്നാണ് അഭ്യര്‍ത്ഥന. മുഖ്യമന്ത്രി സി ജോസഫ് വിജയ് നടപടിക്ക് നിര്‍ദേശം നല്‍കി. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരെ ആന്ധ്രാപ്രദേശിലേക്ക് അയക്കുമെന്ന് മന്ത്രി സിടിആര്‍ നിര്‍മല്‍കുമാര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലും മഴമുന്നറിയിപ്പുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മുരസു ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

Related Posts

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി
  • October 31, 2026

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയെന്ന് മല്ലികാർജുൻ ഖര്‍ഗെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ജനകീയ ഇംപീച്ച്‌മെന്റ് നടക്കുന്നത്. സര്‍ദാര്‍…

Continue reading
ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി
  • October 31, 2026

തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല. ”ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം അണിചേരാൻ നാളെ…

Continue reading

You Missed

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും

രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും

ഡോണള്‍ഡ് ട്രംപിന് നിര്‍ണായകം: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ

ഡോണള്‍ഡ് ട്രംപിന് നിര്‍ണായകം: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ