റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം


റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജ​ർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും യുക്രെയ്നുമായും നയതന്ത്ര ചർച്ചകൾ നടത്തുന്നതായും ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയുടേത് ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശങ്ങൾ ലഭിച്ചതായും, അതിൽ ഇന്ത്യയുടേതാണ് ഏറ്റവും സമഗ്രമായത് എന്നും യുക്രേനിയൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞിരുന്നു. പരസ്പരം സ്വീകാര്യമായ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ള മികച്ച ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കലുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയാറാകുന്നതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.

ചർച്ചകളിലൂടെയും നയതന്ത്രപരമായ മാർഗ്ഗങ്ങളിലൂടെയും സംഘർഷം അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ത്യ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും എസ് ജയശങ്കർ പറഞ്ഞു. “റഷ്യയുമായും ഉക്രെയ്‌നുമായും ഞങ്ങൾ ചർച്ചകൾ നടത്തുന്നുണ്ട്. കരിങ്കടലിലെ കപ്പൽ ഗതാഗത സുരക്ഷാ വിഷയം മുൻനിർത്തി, സഹായകമാകുന്ന രീതിയിൽ പ്രവർത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്” എന്ന് അദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മോദി-പുടിൻ കൂടിക്കാഴ്ചയിലും യുക്രെയ്ൻ സംഘർഷം ചർച്ചാവിഷയമായിരുന്നു. ജൂണിൽ ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Posts

ചൈനയുടെ ഷെൻഷൗ-24 ബഹിരാകാശ ദൗത്യത്തിൽ പാകിസ്താൻ ബഹിരാകാശ സഞ്ചാരിയും
  • November 25, 2026

ചൈനയുടെ ബഹിരാകാശ ദൗത്യത്തിൽ ഇതാദ്യമായി ഒരു പാകിസ്ഥാൻ പൗരനും. ഇന്ന് വിക്ഷേപിച്ച ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റായ മുഹമ്മദ് സീഷൻ അലി പേലോഡ് സ്‌പെഷ്യലിസ്റ്റായാണ് പങ്കുചേർന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ പാകിസ്ഥാൻ പൗരനും, ചൈനയുടെ ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ…

Continue reading
വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ
  • November 19, 2026

ന്യൂയോര്‍ക്ക്: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജര്‍ 1’. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം എന്ന ദൂരത്തിലേക്കാണ് ഇന്നലെ വൈകീട്ടോടെ വോയേജര്‍ 1 എത്തിയത് .49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്