‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്ന് എം പി ചൂണ്ടിക്കാട്ടി. ഈ വൈരുധ്യം ചൂണ്ടിക്കാട്ടി ഏത് സതീശനെയാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഭവ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ട് ഭൂമികളുടെ നിർദേശമാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. ഇതിൽ കിൻഫ്ര ഏറ്റെടുത്ത ഭൂമിയും ഉൾപ്പെടുന്നുണ്ട്. ഈ ഭൂമി വ്യവസായ പാർക്കുകൾക്ക് അനുയോജ്യമാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷമാണ് നിർദേശം സമർപ്പിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

2026 ജൂലൈ 28ന് ചേർന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മട്ടന്നൂരിലെ രണ്ട് ഭൂമികൾ ഭവ്യ പദ്ധതിക്കായി സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 28ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതേ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബർ 30ന്, ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമായ ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്നാണ് എംപി ചൂണ്ടിക്കാട്ടിയത്.

Related Posts

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി
  • November 26, 2026

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

Continue reading
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
  • November 26, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. ഒമ്പത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് മണിക്കൂറുകളോളം ആയി തുടരുന്ന മഴയിൽ റോഡുകളിൽ വെള്ളം കയറി. തമ്പാനൂർ അടക്കം…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍