അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി മാറ്റി.

ഒഴുകത്തെടത്തെ ഒരു വയസ്സുകാരായ ഇഹാൻ്റെയും, റിഹാൻ്റെയും മരണം ചിതലിനടിക്കുന്ന കീടനാശിനി ഉള്ളിൽ ചെന്നെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശേഷിക്കുന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തി. ഒരു കുട്ടിയുടെ കൈത്തണ്ടയിൽ രാസപദാർത്ഥത്തിന്റെ അംശം ഉണ്ടായിരുന്നു. പവർ കട്ടിന്റെ സമയത്ത് താഴെ വീണ കീടനാശിനി അബദ്ധവശാൽ കുട്ടികളുടെ അകത്തു ചെന്നിരിക്കാം എന്നാണ് മാതാപിതാക്കളുടെ മൊഴി.

പോസ്റ്റ്മോർട്ടം പരിശോധന ഫലവും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടും വരുന്നതുവരെ ഈ മൊഴി വിശ്വാസത്തിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അടിമാലി സ്വദേശിയായ അഫ്സലും ഭാര്യ സാന്ദ്രയും രണ്ടുമാസം മുമ്പാണ് ഒഴുകത്തടത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. അഫ്സലിന്റെയും സാന്ദ്രയുടെയും വിശദമായി മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിൻറെ വിലയിരുത്തൽ.

Related Posts

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം
  • September 10, 2026

കൊച്ചി: തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട ‘മല്ലു പ്രീമിയം’ ടെലഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിട്ട് നാല് മാസം. ഗ്രൂപ്പിൽ നിരവധി അശ്ലീല ചിത്രങ്ങൾ പ്രതി സനീഷ് പങ്കുവെച്ചിട്ടുണ്ട് എന്ന് കണ്ടെത്തൽ. ഗ്രൂപ്പുകളുടെ വിവരങ്ങൾ തേടി ടെലഗ്രാമിന് എസ്ഐടി കത്ത് നൽകി. വിവരം ലഭിക്കുന്നത്…

Continue reading
തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം
  • September 9, 2026

കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ്‌ ആരംഭിച്ചിട്ട് അധികാലമായില്ലെന്ന്…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം