തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം

കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ്‌ ആരംഭിച്ചിട്ട് അധികാലമായില്ലെന്ന് സനീഷ് മൊഴി നൽകി. പെൺകുട്ടികളെ സാധാരണ ഫോട്ടോകൾ ആദ്യം വ്യക്തികൾക്ക് അയച്ചു നൽകും. ‌അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ പണം നൽകി ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതാണ് സനീഷിന്റെ രീതി.

ശ്രീഹരിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തി. രണ്ടുപേർ കൂടി പോലീസ് നീരിക്ഷണത്തിലാണ്. സനീഷും, നേരത്തെ പിടിയിലായ ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ല. ശ്രീഹരി ടെലിഗ്രാം ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. സനീഷിന്റെ ഗ്രൂപ്പിൽ അംഗമാകാൻ ഒരാൾ 250 നൽകണം. വ്യക്തികൾക്ക് സനീഷ് തന്റെ ക്യുആർ കോഡ് അയച്ചു നൽകിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചതിന് പ്രതികൾക്കെതിരെ പോക്സോ ചുമത്തി. ശ്രീഹരിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങി. വിശദമായി ചോദ്യം ചെയുന്നത് വഴി കൂടുതൽ അറസ്റ്റിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് എസ്ഐടി. ടെലിഗ്രാമിന്റെ സ്വകാര്യത സുരക്ഷ ഒരുക്കുമെന്ന് വിശ്വാസത്തിലാണ് ചിത്രങ്ങൾ പങ്കുവെച്ചത് പ്രതികൾ മൊഴി നൽകി.

Related Posts

ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി
  • September 7, 2026

പാലക്കാട്: അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയും തലവെട്ടി മാറ്റിയ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി. കോട്ടത്തറയിലെ കടയിൽ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 20 ദിവസം…

Continue reading
അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി
  • August 27, 2026

ഗുവാഹത്തി: അസമിൽ വൻ ലഹരിവേട്ട,168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി. ​അസം റൈഫിൾസും ഡിആർഐയും ചേർന്ന് പിടിച്ചെടുത്തത് 5.6 ലക്ഷം യാബ ഗുളികകളാണ്. കച്ചാർ ജില്ലയിൽ വെച്ചാണ് ​മണിപ്പൂരിൽ നിന്ന് കടത്തിയ 60 കിലോ മയക്കുമരുന്ന് പിടികൂടിയത്. ഒരാൾ പിടിയിൽ.…

Continue reading

You Missed

തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം

തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി: മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

‘പിണറായിക്കും റിയാസിനും എതിരെ ED കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നു; പാർട്ടി ഒറ്റക്കെട്ടായി നേരിടും’; എംവി ​ഗോവിന്ദൻ

‘പിണറായിക്കും റിയാസിനും എതിരെ ED കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നു; പാർട്ടി ഒറ്റക്കെട്ടായി നേരിടും’; എംവി ​ഗോവിന്ദൻ

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM