ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

ബുധനാഴ്ച നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്നും നാളെയും താപനില മൂന്ന് മുതൽ നാല് ഡഗ്രിവരെ ഉയരാൻ സാധ്യത. ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസിൽ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.6 C ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ താപനില 35. 2, കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില.

Related Posts

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ
  • September 12, 2026

കോഴിക്കോട്: പി എം ശ്രീക്ക് എതിരെ തന്നെയാണ് നിലപാടെന്ന് യൂത്ത് ലീഗ്. ഉപസമിതി തീരുമാനം വരട്ടെ എന്ന് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിൽ ഈ അഭിപ്രായം തന്നെ ഉയർന്നു. പദ്ധതി നടപ്പാകില്ല എന്ന്…

Continue reading
ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം