ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ഡൽഹി: യുദ്ധങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടെ ഡൽഹിയിലെ പതിനെട്ടാം ബ്രിക്സ് ഉച്ചകോടിയിലേക്ക് ഉറ്റുനോക്കി ലോകം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി. 2019 ന് ശേഷം ആദ്യമായാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സ ഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന.

ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വിസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം എന്നിവയിൽ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 12.10 ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തും.

പശ്ചിമേഷ്യൻ, യുക്രെയ്ൻ യുദ്ധങ്ങളിൽ ഇരുപക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന ഇറാൻ, റഷ്യ രാജ്യങ്ങളുടെ സാന്നിധ്യമാണ് ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

Related Posts

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി
  • September 12, 2026

ഡൽഹി: ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20…

Continue reading
ലഡാക്കിന് സംസ്ഥാന പദവി ഇല്ല; പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്ര നീക്കം, ബില്ല് കൊണ്ടുവരാൻ ശ്രമം
  • September 12, 2026

ഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാതെ പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്ര നീക്കം. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാക്കില്ല. ഇതിനായി പാർലമെന്റിൽ പുതിയ ബില്ല് കൊണ്ടുവരാൻ ശ്രമം. നിർദേശം ലഡാക്ക് അപെക്സ് ബോഡി അംഗീകരിച്ചേക്കും എന്ന് സൂചന. സൂയി ജനറിസ് മാതൃക…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം