കൊച്ചി: മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന് ചാഞ്ചാട്ടമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ അറബി കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഭരിക്കുന്നത്. പാലം കടക്കുന്നതുവരെ മാത്രമാണ് വർത്തമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യൽലിസ്റ്റ് എന്നാണ് മുഖ്യമന്ത്രി സ്വയം പറയുന്നത്. എന്നാൽ നെഹ്‌റുവിനെ മറന്ന് പോകരുത് എന്ന് ബിനോയ് വിശ്വം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി വരുമ്പോൾ അതിരപ്പിള്ളി എന്ന് വിളിച്ചുകൂവുന്നുവെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. മറ്റ് ബദലുകൾ ഇവിടെ ഉണ്ടായിരുന്നിട്ടും അതിരപ്പിള്ളി എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ചിലർ. ഡാമുകളിലൂടെ വൈദ്യുതി ഉണ്ടാകുന്ന രീതി ലോകത്ത് അവസാനിച്ച് വരുന്നു. പുതു മാർഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പവർക്കെട്ട് ഇല്ലാതെ ഭരിച്ചവരാണ് എൽഡിഎഫ് പറഞ്ഞു. കരാർ റദ്ദ് ചെയ്തത് എൽഡിഎഫ് സർക്കാർ അല്ല റെഗുലേറ്ററി കമ്മിഷനാണെന്നും അദേഹം കൂട്ടിച്ചേർത്തു.
എല്ലാം അറിഞ്ഞുകൊണ്ട് എൽഡിഎഫ് സർക്കാരിനെ പഴിചാരുന്നത്. അവരുടെ കഴിവുകേട് മറച്ചുവെക്കാനാണ് നീക്കം. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയ്ക്ക് അനുമതി നൽകിയിരുന്നു. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകി.







