പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് ഞാൻ, ഇന്ന് ഉദ്ഘാടനമെന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ: വിമർശനവുമായി കെ ബി ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗണേഷിൻ്റെ പ്രതികരണം. താൻ NSS താലൂക് യൂണിയൻ പ്രസിഡൻ്റായ കാലത്താണ് പത്‌മ കഫെ യഥാർഥ്യമായത്. ഇന്നാണ് ഉദ്ഘാടനമെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കഫേ നിർമ്മാണത്തിൻ്റെ കണക്ക് നൽകിയതാണ്.

കള്ളക്കണക്കുകൾ പ്രചരിപ്പിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം പുനലൂരിൽ പത്‌മ കഫേ ജി സുകുമാരൻ നായരാണ് ഉദ്ഘാടനം ചെയ്യുക. പട്ടണത്തിലുടനീളം കെ ബി ഗണേഷ്കുമാറിൻ്റെ ഫ്ളക്സുകൾ ഉയർന്നു. പത്‌മകഫേ യാഥാർഥ്യമാക്കിയത് ഗണേഷ്കുമാറെന്നാണ് പോസ്റ്ററുകൾ ഉയർന്നിരുന്നു. ഗണേഷ്കുമാർ അനുകൂലികളാണ് ഫ്ളക്സുകൾ സ്ഥാപിച്ചിട്ടുള്ളത്.

ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്

പത്തനാപുരം താലൂക്ക് NSS യൂണിയന്റെ പുനലൂരിലെ പത്മ കഫേ നാളെ (12-09-2026) ഉദ്ഘാടനം ചെയ്യപ്പെടുന്നതായി മാധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞതിൽ എനിയ്ക്ക് അത്യധികമായ സന്തോഷമുണ്ട്. ഏറെ മാസങ്ങൾക്ക് മുൻപ് തന്നെ ഗണപതി ഹോമവും പാലുകാച്ചലും നടത്തി ഉദ്ഘാടനം ചെയ്യപ്പെട്ട പത്മാ കഫേ ഇത്രയും വൈകി ആയാലും പ്രവർത്തനം ആരംഭിക്കുമ്പോൾ എനിയ്ക്ക് അഭിമാനപൂർവ്വം ഓർമ്മിക്കാൻ കഴിയുന്നത് ഞാൻ എൻഎസ്എസ് ന്റെ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പൂർണ്ണമായും പണി പൂർത്തീകരിച്ച പത്മാ കഫേ മാറ്റങ്ങളൊന്നും വരുത്താതെ ഇപ്പോഴെങ്കിലും ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അതിന്റെ മഹത്വത്തെ കുറിച്ച് അഭിനവ സംഘാടകർ ഊറ്റം കൊള്ളുന്നത് കണ്ടിട്ടാണ് രണ്ടു മൂന്ന് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലെല്ലാം അവിടം സന്ദർശിച്ചവരുടെ പ്രതികരണങ്ങൾ കാണുന്നുണ്ട്..അതിമനോഹരമായ ഇന്റീരിയർ, കേരളത്തിലെ മറ്റൊരു പത്മാ കഫേകളിലും കാണുവാൻ കഴിയാത്ത വിധമുള്ള അത്യാധുനിക സൗകര്യങ്ങൾ. എന്നൊക്കെയാണ് പ്രതികരണങ്ങൾ കണ്ടത്. ഞാൻ നേതൃത്വം നൽകിയാണ് അത്തരത്തിൽ ഈ കഫേ യെ സജ്ജമാക്കിയത്.യഥാർത്ഥത്തിൽ പത്മാ കഫേ യുടെ നിർമ്മാണത്തിന് വേണ്ടി ചിലവഴിക്കപ്പെട്ട യഥാർത്ഥ തുക എത്രയാണ് എന്നുള്ളത് ഞാൻ രണ്ടു ദിവസം മുൻപ് പ്രാദേശിക മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ബാങ്ക് രേഖകളുടെ ആധികാരികയോടെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.അത് മറച്ചുവച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് എനിയ്‌ക്കെതിരെ വ്യാജപ്രചാരണം ഉന്നയിച്ച് രാഷ്ട്രീയ ഗൂഢാലോചന നടപ്പിലാക്കിയത് എന്നുള്ളതും ഓർക്കേണ്ടതുണ്ട്.. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കള്ള കണക്കുകൾ പ്രചരിപ്പിച്ച്‌ എനിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ട് യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ മനോഹരമായ പൂർത്തീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് കാണുമ്പോൾ അഭിമാന ബോധത്തോടെ ഞാൻ ആശംസകൾ നേരുന്നു.

Related Posts

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ
  • September 12, 2026

കോഴിക്കോട്: പി എം ശ്രീക്ക് എതിരെ തന്നെയാണ് നിലപാടെന്ന് യൂത്ത് ലീഗ്. ഉപസമിതി തീരുമാനം വരട്ടെ എന്ന് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിൽ ഈ അഭിപ്രായം തന്നെ ഉയർന്നു. പദ്ധതി നടപ്പാകില്ല എന്ന്…

Continue reading
ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം