‘കാലാവധി പൂർത്തിയാക്കും: മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂ’; രാജി വാർത്ത തള്ളി കെ ജയകുമാർ

തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ തള്ളി കെ ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും 2027 നവംബർ വരെ തൽസ്ഥാനത്ത് തുടരുമെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

യുദ്ധക്കളത്തിൽ നിൽക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെക്കാൻ യാതൊരു ഉദ്ദേശവും ഇല്ല. ഇത്തരത്തിലുള്ള വാർത്തകൾ നമ്മളെ ദുർബലപ്പെടുത്താനാണ് സഹായിക്കുക. ചില പ്രസ്താവനകൾ കൊണ്ട് മന്ത്രിയും ദേവസ്വം പ്രസിഡന്റും രണ്ട് തട്ടിലാണെന്ന് തോന്നാം. ചില കാര്യങ്ങളിൽ മന്ത്രി തെറ്റായി ധരിച്ചിട്ടുണ്ടാകാം. അടിസ്ഥാനപരമായി ഒരു പ്രശ്നവുമില്ലെന്ന് അദേഹം വ്യക്തമാക്കി. വളരെ ശ്രമകരമായ ജോലിയുമായി താൻ മുന്നോട്ടുപോകുന്നുവെന്ന് കെ ജയകുമാർ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ രം​ഗത്തെത്തിയിരുന്നു. തിരുവോണദിവസം ഒരേപന്തിയിൽ രണ്ട് സദ്യ വിളമ്പിയതിനെ എടുത്തുപറഞ്ഞായിരുന്നു അതൃപ്തി പരസ്യമാക്കിയത്. ബോർഡിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്നും എന്നാൽ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading

You Missed

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല