ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും നിർദേശം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്ന് നിൽക്കുന്നതിനാൽ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂടുകൂടാൻ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

  • Related Posts

    വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്
    • September 7, 2026

    ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം നേതാവ് പി ശശിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റ മകനും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പി ശശിക്ക് എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും.…

    Continue reading
    ‘കാലാവധി പൂർത്തിയാക്കും: മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂ’; രാജി വാർത്ത തള്ളി കെ ജയകുമാർ
    • September 7, 2026

    തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ തള്ളി കെ ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും 2027 നവംബർ വരെ തൽസ്ഥാനത്ത് തുടരുമെന്നും ജയകുമാർ പറഞ്ഞു.…

    Continue reading

    You Missed

    ‘ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണം; മാധ്യമങ്ങൾ വേട്ടയാടുന്നു’; രമ്യാ ഹരിദാസ്

    ‘ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണം; മാധ്യമങ്ങൾ വേട്ടയാടുന്നു’; രമ്യാ ഹരിദാസ്

    ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി

    ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി

    ഡൽഹിയിലാണെന്ന പറഞ്ഞ MLA പാലക്കാട്; KPCC അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

    ഡൽഹിയിലാണെന്ന പറഞ്ഞ MLA പാലക്കാട്; KPCC അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

    ‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്