‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡ്ഢി പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു. അവർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് രാഹുൽ പറഞ്ഞു. എല്ലാം അറിയാമെന്ന് ഭവിക്കുന്ന ചില ആളുകളുമുണ്ട്. അവർ സ്വയം ദൈവം ആണെന്ന് കരുതുന്നു. ആരുടെയും വാക്ക് കേൾക്കില്ല, ആരെയും ബഹുമാനിക്കില്ല. അവരെ വിഡ്ഢികൾ എന്ന് വിളിക്കാമെന്ന് വിദ്യാർഥിനി പറഞ്ഞു.

വിദ്യാർഥി എന്നാല് എല്ലാത്തിനെയും തുറന്ന മനസോടെയും തുറന്ന ഹൃദയത്തോടെയും സമീപിക്കുന്നയാളാണ്.തനിക്ക് ഒരു വിദ്യാർഥിനി തന്ന മറുപടിയാണിത്. വിദ്യാർഥികൾ സത്യത്തിന് പിന്നാലെ പോകും. സത്യം മധുരമുള്ളതാണ്. ഇതേതുടർന്ന് ഭരണപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വെയ്ക്കുകയായിരുന്നു.

രാഹുൽ ഗാന്ധി പാർലമെൻ്റി നടപടികൾ പഠിക്കുന്നില്ലെന്ന് റിജിജു പരിഹസിച്ചു. വിദ്യാർത്ഥിയുടെ മറവിൽ രാഹുൽ ഗാന്ധി ആണ് വിഡ്ഢി എന്ന പദം ഉപയോഗിക്കുന്നത്. സഭ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. രേഖകളിൽ നിന്ന് ഒഴിവാക്കണം. രാഹുൽ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് കിരൺ റിജിജു പറഞ്ഞു. ഞാൻ ആരെയും വിഡ്ഡി എന്ന് വിളിച്ചില്ലാലോ. വേറെ പദം ഉപയോഗിക്കാം എന്ന് രാഹുൽ മറുപടി നൽകി. താൻ സഭയിൽ വിഡ്ഡി എന്ന് ആരെയെങ്കിലും വിളിച്ചാൽ അത് ചട്ട വിരുദ്ധം ആവും. അങ്ങനെ ഒരു വിഭാഗം ഉണ്ട് എന്ന് മാത്രമാണ് താൻ പറയുന്നത്

തുടര്ന്ന് വിഡ്ഢികൾ എന്ന പദം മയപ്പെടുത്തി രാഹുൽ രണ്ടാമത്തെ വിഭാഗം എന്നാക്കി. രണ്ടാമത്തെ വിഭാഗത്തിന് എപ്പോഴും ഒരു ചിത്രം വേണം. ആ ചിത്രം സത്യമല്ല. വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട് ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു. മൂന്നാമത്തെ വിഭാഗം ഉണ്ട് അന്തഭക്തർ. വിഡ്ഢികളെ പിന്തുടരുന്നവർ. ഒരു 18 കാരിയാണ് തന്നോട് ഇതെല്ലാം പറഞ്ഞത്. നമ്മുടെ വിദ്യാർഥികൾ പരീക്ഷകളെ പറ്റിയും വിദ്യാഭ്യാസ മേഖലയെ പറ്റിയും സംസാരിക്കുന്നു.വിദ്യാഭ്യാസ ബജറ്റിലേക്കുള്ള ആകെയുള്ള നീക്കിയിരിപ്പിനേക്കാൾ കൂടുതലാണ് ഒരു പരീക്ഷയ്ക്ക് വേണ്ടി ചിലവിടുന്ന തുക.

RSS രാജ്യത്തെ എല്ലാ സർവകലാശാലയും നിയന്ത്രിക്കുന്നു. എല്ലായിടത്തും RSS കാരനായ ഒരു വൈസ് ചാൻസലർ ഉണ്ട്. ധർമേന്ദ്ര പ്രധാൻ ഒരു സിംബൽ മാത്രമാണ്. വിദ്യാർഥികളുടെ ശത്രു RSS ആണ്. കുട്ടികളുടെ രക്ഷിതാക്കൾക്ക് RSS നേ നേരിടാൻ ധൈര്യമില്ല. എന്നാല് കുട്ടികൾ നേർക്ക് നേർ നിന്ന് പോരാടി. വിദ്യാർഥികൾ ഭയത്തെ മറികടന്നു. അവരെ തകർക്കാൻ മുന്നോട്ടുവച്ച ആശയത്തെ വിദ്യാർഥികൾ വെല്ലുവിളിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഭയിൽ വരാൻ ധൈര്യമില്ല.

മുപ്പത് കാറുകളുടെ അകമ്പടിയോടെയാണ് അമിത് ഷാ സഞ്ചരിക്കുന്നത്. അദ്ദേഹം വിറയ്ക്കുന്നുണ്ട്. അദ്ദേഹത്തിന് ഭയമാണ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കാര്യത്തിലല്ലലോ ചർച്ച എന്ന് സ്പീക്കർ മറുപടി നൽകി. രാഹുൽ ഗാന്ധി ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്, സഭയെ തെറ്റിദ്ധരിപ്പിക്കരുത്. തെളിവ് കാണിക്കൂ എന്ന് റിജിജു മറുപടി നൽകി. രാഹുൽ അമിത് ഷായുടെ പേരെടുത്ത് ആരോപണം ഉന്നയിക്കുന്നു. ഇത് ശരിയല്ല. മാപ്പ് പറയേണ്ടി വരും. നുണ പറയരുതെന്ന് റിജിജു വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നത്. തെളിയിക്കണം, അല്ലെങ്കിൽ മാപ്പുപറയണമെന്നും റിജിജു ആവശ്യപ്പെട്ടു.

Related Posts

കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
  • September 19, 2026

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

Continue reading
അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും