ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. ബ്രസീലിനൊപ്പം ഉള്ള തന്റെ സമയം അവസാനിച്ചു. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് ആ മഞ്ഞ കുപ്പായത്തിനുവേണ്ടി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നെയ്മർ വ്യക്തമാക്കി. ലോകകപ്പിലെ ക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് നെയ്മർ വിരമിച്ചത്.

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ ഗോൾ വേട്ടക്കാരൻ ആണ് നെയ്മർ.ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.

കോപ്പ സുഡാമേരിക്കാനയിൽ സാന്‍റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനം നെയ്മര്‍ ആവര്‍ത്തിച്ചത്. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തിനായി എന്‍റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നെയ്മറുടെ പ്രതികരണം.

അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിച്ചതോടെ ക്ലബ്ബ് ഫുട്ബോളിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാനാണ് നെയ്മറിന്‍റെ തീരുമാനം. പെലെയെ മറികടന്ന് ബ്രസീലിന്‍റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായാണ് നെയ്മർ മഞ്ഞക്കുപ്പായമഴിക്കുന്നത്. ഒന്നിലധികം ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂർണമെന്‍റുകളിലും ബ്രസീലിനെ നയിച്ച താരം, 2016 റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ സമ്മാനിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം