ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. ഗാന്ധിജി രക്തസാക്ഷിത്വം വഹിച്ച ബിര്‍ള ഹൌസിലേക്ക് മൂന്ന് ബസുകളില്‍ മാര്‍ച്ചുമായി പ്രതിപക്ഷ എംപിമാര്‍ എത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് തുടങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. എം പിമാര്‍ യാത്ര ചെയ്ത ബസുകള്‍ ഡല്‍ഹി പൊലീസ് തടഞ്ഞു. ചര്‍ച്ചക്കും പ്രതിഷേധത്തിനുമൊടുവിലാണ് ബസിന് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്. (Rahul Gandhi leads INDIA bloc MPs’ march at Delhi’s Gandhi Smriti)

ഭരണഘടന കൈയിലേന്തിയാണ് രാഹുല്‍ ഗാന്ധി മാര്‍ച്ച് നടത്തിയത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങി ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ എംപിമാരെല്ലാമുണ്ട്. രാജ്യത്തെ വിദ്യാര്‍ഥികള്‍ തെരുവിലാണെന്നും പ്രതിപക്ഷം അവര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ വസിതിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിന് ശേഷം മിന്നല്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരിയെ ഞെട്ടിച്ചിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധജ്വാല.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രം മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് എംപിമാരുടെ മാര്‍ച്ച്. മൊബൈല്‍ ഫ്‌ളാഷ് തെളിച്ചുകൊണ്ടും വീശിക്കൊണ്ടുമാണ് ഡല്‍ഹിയുടെ തെരുവോരത്ത് രാത്രി വൈകിയും പ്രതിപക്ഷ എംപിമാര്‍ പ്രക്ഷോഭം നടത്തുന്നത്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിക്കുകയെന്നും ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങളില്‍ അടിയുറച്ചാണ് മുന്നോട്ട് പോകുന്നതെന്നും എംപിമാര്‍ പറഞ്ഞു.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്