26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് രാത്രി വൈകി പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. (Sonam Wangchuk breaks 26-day fast)

പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുക്കില്ലെന്ന് കേന്ദ്രം സോനം വാങ്ചുക്കിന് ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയാല്‍ സമരം നിര്‍ത്താമെന്നായിരുന്നു സോനം വാങ്ചുക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ താന്‍ നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്ന് സോനം ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തനിക്കൊപ്പം എപ്പോഴും ഭാര്യ ഗീതാഞ്ജലിയും നിലകൊണ്ടിട്ടുണ്ടെന്നും അവരോട് നന്ദി പറയുന്നില്ലെങ്കിലും ഈ അവസരത്തില്‍ തന്റെ സ്‌നേഹം അറിയിക്കുന്നുവെന്നും സോനം പറഞ്ഞു.

അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. രാജിക്ക് ശേഷം മതി സഭയില്‍ ചര്‍ച്ചയെന്നാണ് നിലപാട്. തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ രാവിലെ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗം ചേരും.

Related Posts

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
  • October 22, 2026

ഡൽഹി: CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ എത്തുന്നതിനിടെ സര്ക്കാർ ഉത്തരവ് ലംഘിച്ചതിനാണ് ഉത്തരവ്.…

Continue reading
ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?
  • October 22, 2026

മുംബൈ: ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?. ടൈഗർ ഷ്രോഫിനു നേരെ വെടിയുതിർത്ത പ്രതികൾ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി വിവരം. മുംബൈ ബാന്ദ്രയിലുള്ള രൺബീർ കപൂറിന്റെ വസതിയിൽ അക്രമികൾ നിരീക്ഷണം നടത്തി. കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിലുണ്ടോ എന്ന് അന്വേഷിക്കുന്നു.ബിഷ്‌നോയ് സംഘത്തിലെ അംഗമായ…

Continue reading

You Missed

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്