നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി. മുഖ്യപ്രതി ഡോ. എംകെ റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ തലശ്ശേരി പ്രിൻസിപ്പൽ സ്പെഷൻസ് കോടതിയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഡിവൈഎസ്പി സുധീർ കല്ലനോടാണ് നേരിട്ട് ഹാജരാൻ ആവശ്യപ്പെട്ടത്. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

രണ്ട് ദിവസം മുൻപായിരുന്നു കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് എംകെ റാമിനെ അറസ്റ്റ് ചെയ്തത്. നിതിൻ രാജിന്റെ മരണം നടന്ന് 100 ദിവസം കഴിഞ്ഞാണ് എംകെ റാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞത്. എന്നാൽ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സമയത്ത് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ ​ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയ്ക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നിരുന്നു.

നേരത്തെ ഹൈക്കോടതിയും പൊലീസിനെ വിമർശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നാണ് വിമർശനം. പ്രതിയെ പിടികൂടാൻ ഒരു നടപടിയും പോലീസ് എടുത്തില്ലെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാതെ പ്രതിക്കൊപ്പം നടക്കുകയാണുണ്ടായത്. കീഴടങ്ങിയ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. വീഴ്ച്ച വരുത്തിയ Dysp സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. പാവപ്പെട്ട ആളുകളെ ഉപദ്രവിക്കുന്നു എന്നിട്ട് പണക്കാരെ രക്ഷിക്കുന്നു. പണം ഉള്ളവർക്ക് ഹുങ്ക് കൊണ്ട് എന്തും ചെയ്യാമെന്ന അവസ്ഥയായെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ