ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയമായ പിക്കാക്സ് മൗണ്ടന്‍ തകര്‍ക്കുമെന്ന് ട്രംപ്; എന്താണ് സംഭവിക്കുന്നത്?

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയമായ പിക്കാക്സ് മൗണ്ടന്‍’ അമേരിക്കന്‍ സൈന്യം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്താണ് പിക്കാക്സ് മൗണ്ടനില്‍ നടക്കുന്നത്? ( Trump says the US will take out Pickaxe Mountain in Iran)

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ ഹഗ് ഹെവിറ്റുമായി നടത്തിയ അഭിമുഖത്തിലാണ് ഇറാനിലെ പിക്കാക്സ് മൗണ്ടന്‍ ആക്രമിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് പ്രസ്താവിച്ചത്. ഇറാന്റെ ആണവപദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള കേന്ദ്രങ്ങളിലൊന്നാണിത്. ഇറാന്റെ നതാന്‍സ് ആണവനിലയത്തില്‍ നിന്നും ഒന്നര കിലോമീറ്ററിനുള്ളില്‍ സഗ്രോസ് പര്‍വതനിരകളിലാണ് ഈ ഭൂഗര്‍ഭ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 2020-ല്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ സെന്‍ട്രിഫ്യൂജ് അസംബ്ലി പ്ലാന്റാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നാണ് ഇറാന്‍ ഭരണകൂടം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മല തുരന്ന് പടുത്തുയര്‍ത്തിയ ഈ കോട്ടയ്ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണമടക്കം നടക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ ആശങ്ക.

പിക്കാക്സ് പര്‍വനിരയിലുള്ള ഈ കേന്ദ്രം സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അധികൃതര്‍ക്ക് ഇറാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നതാണ് സംശയം ബലപ്പെടുത്തുന്നത്. ആണവനിലയം ഭൂഗര്‍ഭത്തില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വ്യോമാക്രമണം കൊണ്ടുമാത്രം ഇത് തകര്‍ക്കാനാകുമോ എന്ന കാര്യത്തിലും വിദഗ്ദ്ധര്‍ക്കിടയില്‍ സംശയമുണ്ട്. 2025 ജൂണില്‍ യുഎസ് സൈന്യം ഇറാന്റെ നതാന്‍സ്, ഇസ്ഫഹാന്‍, ബുഷെഹര്‍ എന്നീ മൂന്ന് ആണവനിലയങ്ങളില്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനുശേഷം സുരക്ഷാ ഭീഷണിയുള്ള ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും അന്താരാഷ്ട്ര ഇന്‍സ്പെക്ടര്‍മാരെ ഇറാന്‍ വിലക്കിയിരുന്നു.

Related Posts

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
  • September 7, 2026

ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല…

Continue reading
11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ