കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

അമേരിക്കന്‍ ആസ്ഥാനമായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. യോഗത്തില്‍ പിരിച്ചുവിടലിനെ കമ്പനി അധികൃതര്‍ ന്യായീകരിച്ചു. കമ്പനി നഷ്ടത്തിലെന്നാണ് കോറോ ഹെല്‍ത്തിന്റെ വാദം. കമ്പനിയെ പ്രതിനിധീകരിച്ച് ലീഗല്‍ അഡൈ്വസറാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്. കമ്പനി അധികൃതര്‍ ഓണ്‍ലൈന്‍ വഴി ചര്‍ച്ചയുടെ ഭാഗമായി. ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടക്കും. ചര്‍ച്ചയ്ക്ക് നേരിട്ടെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ഏത് വിധേനയും കമ്പനി ഇവിടെ നിന്ന് വിട്ടുപോകരുതെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി വ്യക്തമാക്കിയിട്ടും ലാഭത്തെ കുറിച്ചും വര്‍ക്ക് ഫോഴ്‌സിനെ കുറിച്ചുമൊന്നും കമ്പനി പരാതി പറഞ്ഞില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. പുതിയ കോണ്‍ട്രാക്റ്റ് കിട്ടാത്തതുകൊണ്ട് അവര്‍ക്ക് തുടരാന്‍ സാധിക്കുന്നില്ലെന്നാണ് പറഞ്ഞത് – ഹൈബ് ഈഡന്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലും ഈ കമ്പനിയില്‍ നിന്ന് 144 പേരെ പിരിച്ചുവിട്ടിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. 58 പേരെ കൊച്ചി സെന്ററില്‍ നിന്നും 86 പേരെ കോഴിക്കോട് സെന്ററില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ശേഷമാണ് 830 പേരെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായത്. കമ്പനി ഇവിടെ നിലനിര്‍ത്തി ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ നിലപാട്. എല്ലാ ട്രേഡ് യൂണിയനുകളും രാഷ്ട്രീയം മറന്ന് ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനെ പിന്തുണയ്ക്കുകയാണ്. പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ബന്ധിതരാകും എന്ന് പറഞ്ഞപ്പോഴാണ്, അവര്‍ ഇത് വേണ്ട അവര്‍ മാനേജമെന്റുമായി ചര്‍ച്ച ചെയ്ത് 20ാം തിയതി വരാം എന്ന് അറിയിച്ചത് – മന്ത്രി പറഞ്ഞു.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്