തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

തിരുവല്ലത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ തട്ടിയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടതെന്ന് പൊലീസ്. കാര്‍ ഓടിച്ചിരുന്ന മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന അപകടത്തില്‍ ഐടി ജീവനക്കാരായ എറണാകുളം തൊടുപുഴ സ്വദേശികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോകുകയായിരുന്ന ഐടി ജീവനക്കാരായ എറണാകുളം സ്വദേശി നവീന്‍, തൊടുപുഴ സ്വദേശിനി മൃദുല എന്നിവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. പാച്ചല്ലുര്‍ ടോള്‍ പ്ലാസക്ക് സമീപമായിരുന്നു ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത്. ആദ്യഘട്ടത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ നിന്നും കാറിന്റെ പെയിന്റ് കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിന്റെ കാര്‍ ബൈക്കില്‍ തട്ടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

വേഗതയില്‍ ആയിരുന്നതുകൊണ്ടുതന്നെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മൃദുല മരിച്ചു, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു നവീന്‍ മരിച്ചത്. നവീന്‍ യു എസ് ടി ഗ്ലോബലിലും, മൃദുല കിന്‍ഫ്രയിലേയും ഐടി ജീവനക്കാരാണ്.

Related Posts

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍
  • July 10, 2026

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ കലഹം തീരാതെ സിപിഐഎം.ദിവ്യാ എസ്. അയ്യരെ വിഴിഞ്ഞം കമ്പനിയില്‍ നിന്ന് മാറ്റിയത് അദാനിയുടെ താല്‍പര്യമാണെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം തളളി പി.കെ.ശ്രീമതി രംഗത്തെത്തി. ആരോപണത്തില്‍ രാഗേഷ് വ്യക്തത വരുത്തണമെന്ന് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം തുടരുന്നതിനിടെ,…

Continue reading
കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല
  • July 10, 2026

അമേരിക്കന്‍ ആസ്ഥാനമായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. യോഗത്തില്‍ പിരിച്ചുവിടലിനെ കമ്പനി അധികൃതര്‍ ന്യായീകരിച്ചു. കമ്പനി നഷ്ടത്തിലെന്നാണ് കോറോ ഹെല്‍ത്തിന്റെ വാദം. കമ്പനിയെ പ്രതിനിധീകരിച്ച് ലീഗല്‍ അഡൈ്വസറാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്. കമ്പനി അധികൃതര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

ഇന്നും കൂടി; സ്വര്‍ണവില അറിയാം

ഇന്നും കൂടി; സ്വര്‍ണവില അറിയാം

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി